തിരുവനന്തപുരം : കേരളത്തില്‍ ശനിയാഴ്ച തുടങ്ങുന്ന ലോക് ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം രാവിലെ ആറു മണി മുതല്‍ രാത്രി 7.30 വരെ ...
തിരുവനന്തപുരം : കേരളത്തില്‍ ശനിയാഴ്ച തുടങ്ങുന്ന ലോക് ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം രാവിലെ ആറു മണി മുതല്‍ രാത്രി 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്കി.
ഈ സമയത്ത് ബേക്കറികള്‍ക്കും പ്രവര്‍ത്തിക്കാം. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്ക്കും. അന്തര്‍ ജില്ലാ യാത്രകള്‍ക്കും വിലക്കുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. എന്നാല്‍, പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, പബ്ലിക് യൂട്ടിലിറ്റികള്‍, വാട്ടര്‍ കമ്മിഷന്‍, നാഷണല്‍ സൈക്ലോണ്‍ റിസ്‌ക് ലഘൂകരണ പദ്ധതി (എംപിസിഎസും ഇഡബ്ല്യുഡിഎസും പ്രവര്‍ത്തിക്കുന്നു), എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, തുറമുഖം, റെയില്‍വേ എന്നിവ പ്രവര്‍ത്തിക്കും.
സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു കോര്‍പ്പറേഷനുകള്‍ എന്നിവ അടച്ചിടുമെങ്കിലും ആരോഗ്യം, ആയുഷ്, റവന്യൂ, എല്‍എസ്ജിഡി, ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ്, ഇന്‍ഡസ്ട്രീസ്,
ലേബര്‍, സൂ, കേരള ഐടി മിഷന്‍, ഇറിഗേഷന്‍, വെറ്ററിനറി സര്‍വീസസ്, സോഷ്യല്‍ ജസ്റ്റിസ് സ്ഥാപനങ്ങള്‍, അച്ചടി, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.
പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍
* പൊലീസ്, എക്‌സൈസ്, ഹോം ഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ & എമര്‍ജന്‍സി സേവനങ്ങള്‍, ദുരന്ത നിവാരണ, വനം, ജയിലുകള്‍
* ജില്ലാ കളക്ടറേറ്റും ട്രഷറിയും
* വൈദ്യുതി, ജലവിഭവം, ശുചിത്വം
* കോവിഡ് മാനേജുമെന്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവ ഒഴികെ മുകളില്‍ പറഞ്ഞ എല്ലാ വകുപ്പുകളും
ജീവനക്കാരുടെ എണ്ണം കുറയ്ക്കണം.
* ആരോഗ്യമേഖല്ക്ക് പ്രവര്‍ത്തിക്കാം
* സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആശുപത്രി, ലബോറട്ടറി, അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. ഇവിടങ്ങളിലെ ജീവനക്കാര്‍ക്ക് യാത്ര വിലക്ക് ഇല്ല
* കാര്‍ഷിക മേഖല, മൃഗ സംരക്ഷണ, ഫിഷറീസ് വകുപ്പുകള്‍ക്ക് നിയന്ത്രിത ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം
*വേഗത്തില്‍ നശിച്ചുപോകുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ ശേഖരണം, വിപണനം എന്നിവയ്ക്ക് തടസ്സമില്ല
മാര്‍ഗനിര്‍ദ്ദേശങ്ങള്‍
* പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കൈയില്‍ കരുതണം. * ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല.
* അവശ്യ സര്‍വീസിലുള്ള ഓഫീസുകള്‍ക്ക് മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ.
* ഹോട്ടലുകളും ഹോം സ്റ്റേയും അനുവദിക്കില്ല.
* വ്യാവസായിക, സ്വാകര്യ സ്ഥാപനങ്ങള്‍ അടച്ചിടണം
* റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കാം
* ഭക്ഷ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാം
* മൃഗങ്ങള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം
* എല്ലാ സ്ഥാപനങ്ങളും 7.30 ന് അടയ്ക്കണം
* ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം
* ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10 മുതല്‍ ഒരു മണിവരെ സേവനം ലഭ്യമാക്കാം
* പത്ര മാധ്യമ സ്ഥാപനങ്ങള്‍, കേബിള്‍ ടിവി, ഡിറ്റിഎച്ച് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം
* ഇന്റര്‍നെറ്റ്, ഐടി, ടെലി കമ്യൂണിക്കേഷന്‍, തുടങ്ങി സേവനങ്ങള്‍ നല്‍കുന്നവയ്ക്ക് പ്രവര്‍ത്തിക്കാം
* ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ക്കു തടസ്സമില്ല
* പെട്രോള്‍, എല്‍പിജി സ്ഥാപനങ്ങള്‍
* വൈദ്യുതി, അനുബന്ധ സ്ഥാപനങ്ങള്‍
* ശീതീകരണ സ്റ്റോറേജ്, വെയര്‍ഹൗസ്
* സ്വകാര്യ സുരക്ഷ സ്ഥാപനങ്ങള്‍
* മാസ്‌ക്, സാനിറ്റൈസര്‍, അനുബന്ധ ശുചീകരണ ഉത്പന്നങ്ങളുടെ നിര്‍മ്മാണ വിതരണ വിപണനങ്ങള്‍
* കൊറിയര്‍ സര്‍വ്വീസ് പ്രവര്‍ത്തിക്കാം
* ടോള്‍ ബൂത്ത്, മത്സ്യബന്ധനം
* അവശ്യ വസ്തുക്കളുടെ നിര്‍മാണ കേന്ദ്രങ്ങള്‍
* കയറ്റുമതി ഉത്പന്നങ്ങളുടെ നിര്‍മാണ കേന്ദ്രങ്ങള്‍
* എയര്‍ ലൈന്‍, ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടാകും
* മെട്രോ പ്രവര്‍ത്തിക്കില്ല
* റേഷന്‍ കടകളടക്കം ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പച്ചക്കറി വില്‍ക്കുന്ന കടകള്‍, പാല്‍, ഇറച്ചി, മീന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, കാലിത്തീറ്റ വില്‍ക്കുന്ന കടകള്‍ എന്നിവ
* ബാങ്കുകള്‍, മറ്റ് ധനാകാര്യ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ. ഏറ്റവും കുറഞ്ഞ സ്റ്റാഫുമായി രണ്ട് മണി വരെയും പ്രവര്‍ത്തിക്കാം.
* അച്ചടി, ദൃശ്യമാധ്യമങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കി. കേബിള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, ഔഷധ മേഖല, പെട്രോള്‍ പമ്പുകള്‍, എല്‍പിജി, വൈദ്യുതോത്പാദന, വിതരണ മേഖലകള്‍ എന്നിവകള്‍ക്ക് പ്രവര്‍ത്തിക്കാം. അവശ്യ സാധനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വ്യാവസായ മേഖലകള്‍ക്ക് പ്രവര്‍ത്തിക്കാം.
* നിര്‍മ്മാണ മേഖലയും മെയിന്റനന്‍സും ആവാം. പരമാവധി അഞ്ച് പേരെ ഉള്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയും ആവാം.
Keywords: Lockdown, Kerala, Covid 19, Vaccination
COMMENTS