...
തിരുവനന്തപുരം: കേരളത്തില്‍ തുടരുന്ന ലോക് ഡൗണ്‍ ജൂണ്‍ ഒമ്പത് വരെ ദീര്‍ഘിപ്പിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് തീരുമാനം. രോഗസ്ഥീരകരണനിരക്ക് പത്തുശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഇന്നലെ 16.4 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ലോക്ക്ഡൗണ്‍ നീട്ടിയതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകും. ഇളളവുകള് സംബന്ധിച്ച യഥാര്‍ത്ഥ ചിത്രവും അപ്പോള്‍ മാത്രമേ ലഭിക്കൂ.
പ്രത്യേക ദിവസങ്ങളില്‍ ചില കടകളും സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. മദ്യശാലകള്‍ ഉടന്‍ തുറക്കില്ല.
ചൊവ്വ, ശനി ദിവസങ്ങളില്‍ മൊബൈല്‍, ടെലിവിഷന്‍ റിപ്പയര്‍ കടകളും കണ്ണട കടകളും ഹിയറിംഗ് എയ്ഡ് വില്പന കേന്ദ്രങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്കാന് സാദ്ധ്യതയുണ്ട്.
വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെ പൊതുഗതാഗതവും അനുവദിക്കേണ്ടിവരും.
COMMENTS