കൊച്ചി: മാതൃഭൂമി ന്യൂസിലെ സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച് മരിച്ചു. 42 വയസ്സായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്...
കൊച്ചി: മാതൃഭൂമി ന്യൂസിലെ സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച് മരിച്ചു. 42 വയസ്സായിരുന്നു.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. കോവിഡിനൊപ്പം വന്ന ന്യൂമോണിയയാണ് മരണകാരണമായത്.
പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. 2005-ല്‍ ഇന്ത്യാവിഷനിലൂടെയാണ് വിപിന്‍ ചന്ദ് മാദ്ധ്യമ രംഗത്ത് എത്തിയത്.
ഭാര്യ: ശ്രീദേവി. മകന് മഹേശ്വര് . സംസ്കാരം 11.30ന് വീട്ടുവളപ്പില്‍ നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മാതൃഭൂമി ന്യൂസില്‍ മുന്‍നിരയില്‍ നിന്ന റിപ്പോര്ട്ടര്മാരില് ഒരാളാണ് വിപിന്‍ ചന്ദ്.
COMMENTS