ആറിനും 14നും സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സത്യപ്രതിജ്ഞ പാടുള്ളൂ: ഹൈക്കോടതി

കൊച്ചി : മേയ് ആറിനും 14നും പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ നാളെ, പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താ...


കൊച്ചി : മേയ് ആറിനും 14നും പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ നാളെ, പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താവൂ എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്ക്കുന്ന ജില്ലയില്‍ ആളെക്കൂട്ടി നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഈ നിര്‍ദ്ദേശം വച്ചത്. പരമാവധി ആളെണ്ണം കുറയ്ക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു.

കേരളത്തിലേതിലും നിയമസഭാംഗങ്ങളുള്ള തമിഴ്‌നാടും പശ്ചിമ  ബംഗാളും ചുരുക്കം പേരെ പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ നടത്തിയതെന്ന് കോടതി ഓര്‍മിപ്പിച്ചു.

രാഷ്ട്രീയപ്രേരിതമാണ് ഹര്‍ജിയെന്നു സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. പ്രത്യേക ക്ഷണിതാക്കളെക്കുറിച്ച് സര്‍ക്കാര്‍ കൃത്യമായ വിവരം നല്കാത്തതും കോടതിയെ ചൊടിപ്പിച്ചു.

അഞ്ച് നിര്‍ദ്ദേശങ്ങള്‍ കോടതി മുന്നോട്ടു വച്ചിട്ടുണ്ട്.

1. മേയ് ആറിനും 14നും പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം സത്യപ്രതിജ്ഞ നടത്തുക.

2. എല്ലാ എംഎല്‍എമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണോ എന്ന് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും തീരുമാനിക്കണം.

3. നിയുക്ത മന്ത്രിമാരുടെ ഭാര്യമാരും കുടുംബാംഗങ്ങളുമല്ലാതെ മറ്റ് എംഎല്‍എമാരുടെ കുടുംബാംഗങ്ങള്‍ ചടങ്ങിനെത്തുന്നത് ഒഴിവാക്കണം.

4. ചടങ്ങില്‍ ഔദ്യോഗിക ചുമതലയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.

5. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയവരെയും മറ്റും പങ്കെടുപ്പിക്കണോ എന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെക്കണം.

350നും 400നും ഇടയില്‍ ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങില്‍ പങ്കെടുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 500 പേരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷവും ന്യായാധിപന്‍മാരും പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഒഴിവാക്കാനാകാത്തവരെ മാത്രമാണ് ക്ഷണിച്ചത്. 

ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വച്ചു വേണം എത്താനെന്നും ക്ഷണിക്കപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

തൃശൂലെ ചികിത്സാ നീതി എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡോ. കെ.ജെ. പ്രിന്‍സാണ് ആളെക്കൂട്ടിയുള്ള സത്യപ്രതിജ്ഞയ്‌ക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്. 

ഇതിനു പുറമേ, കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് നടത്തുന്ന  സത്യപ്രതിജ്ഞ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്ന് അഭിഭാഷകന്‍ അനില്‍ തോമസ്, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് കത്തയക്കുകയും ചെയ്തിരുന്നു.

Summary: Administer the oath of office in compliance with the Covid norms issued by the government on June 6 and 14, The High Court

Keywords: High Court, Oath, LDF Governmemt, Kerala


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5060,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11015,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ആറിനും 14നും സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സത്യപ്രതിജ്ഞ പാടുള്ളൂ: ഹൈക്കോടതി
ആറിനും 14നും സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സത്യപ്രതിജ്ഞ പാടുള്ളൂ: ഹൈക്കോടതി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-29TQMW0n-nNFP5B3j8gS8c_1x3_Hpn4bjabJhHwOG3jkS-V5ewiZL1mWOe6ohRVCr8ZP87XGcf3ps5BQqQgMtlfDyZrskX2MKzae7uEl2AAO7eqnV5PHWwXgPcGntlCqwXjnEKzRC38w/s320/high+court.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-29TQMW0n-nNFP5B3j8gS8c_1x3_Hpn4bjabJhHwOG3jkS-V5ewiZL1mWOe6ohRVCr8ZP87XGcf3ps5BQqQgMtlfDyZrskX2MKzae7uEl2AAO7eqnV5PHWwXgPcGntlCqwXjnEKzRC38w/s72-c/high+court.png
www.vyganews.com
https://www.vyganews.com/2021/05/high-court-restrictions-on-oat.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/05/high-court-restrictions-on-oat.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy