കൊച്ചി: കോവിഡ് പരിശോധനയായ ആര്‍ടിപിസിആറിന്റെ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള സ്വകാര്യ ലാബ് ഉടമകളുടെ ഹര്‍ജി തള്ളി ഹൈക്കോടതി. പരി...
കൊച്ചി: കോവിഡ് പരിശോധനയായ ആര്‍ടിപിസിആറിന്റെ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള സ്വകാര്യ ലാബ് ഉടമകളുടെ ഹര്‍ജി തള്ളി ഹൈക്കോടതി. പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു.
ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 135 രൂപ മുതല്‍ 245 രൂപ വരെ മാത്രമേ ചെലവ് വരുന്നുള്ളൂയെന്നും അതിനാല്‍ ലാബ് ഉടമകള്‍ ഉന്നയിക്കുന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് പരിശോധനാ കിറ്റ് കുറഞ്ഞ നിരക്കില്‍ ലഭ്യമായതോടെയാണ് സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 ല്‍ നിന്നും 500ആക്കി കുറച്ചത്.
എന്നാല്‍ ഈ നിരക്കില്‍ പരിശോധിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: High court. RT-PCR rate, Government, 500Rs.
COMMENTS