എം രാഖി ന്യൂയോര്‍ക് : കോവിഡ് 19 വൈറസ് ചൈനയുടെ വുഹാന്‍ ലാബില്‍ നിര്‍മിച്ചതു തന്നെയെന്നു തെളിയിക്കുന്ന സ്‌ഫോടനാത്മകമായ പഠനവുമായി രണ്ടു ശാസ്ത്ര...
എം രാഖി
ന്യൂയോര്‍ക് : കോവിഡ് 19 വൈറസ് ചൈനയുടെ വുഹാന്‍ ലാബില്‍ നിര്‍മിച്ചതു തന്നെയെന്നു തെളിയിക്കുന്ന സ്‌ഫോടനാത്മകമായ പഠനവുമായി രണ്ടു ശാസ്ത്രജ്ഞര്‍.
ബ്രിട്ടീഷ് പ്രൊഫസര്‍ ആംഗസ് ഡാല്‍ഗ്ലീഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ഗര്‍ സോറന്‍സെന്‍ എന്നിവരാണ് പഠനത്തിനു പിന്നില്‍. വൈറസ് ചൈനയുടെ നിര്‍മിതിയാണെന്ന് അമേരിക്ക അടക്കം രാജ്യങ്ങള്‍ നേരത്തേ തന്നെ പറഞ്ഞിരുന്നുവെങ്കിലും ചൈന നിഷേധിച്ചിരുന്നു. ഇപ്പോള്‍ ചൈനയുടെ ചൊല്‍പ്പടിയിലായ ലോകാരോഗ്യ സംഘടനയും ഇതു ശരിവയ്ക്കുകയായിരുന്നു. എന്നാല്‍, പുതിയ പഠനം അക്ഷരാര്‍ത്ഥത്തില്‍ ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നതാണ്.
വുഹാനിലെ വൈറോളജി ലാബില്‍ തന്നെയാണ് വൈറസിനെ സൃഷ്ടിച്ചത്. വൈറസിനെ സൃഷ്ടിച്ച ശേഷം അതു വവ്വാലുകളില്‍ നിന്ന് സ്വാഭാവികമായി പരിണമിച്ചെന്നു വരുത്തിത്തീര്‍ക്കാന്‍ പാകത്തില്‍ റിവേഴ്‌സ്-എഞ്ചിനീയറിംഗ് വഴി തങ്ങളുടെ ക്രൂര പ്രവൃത്തിയുടെ ട്രാക്കുകള്‍ മറയ്ക്കാനും ചൈനീസ് ശാസ്ത്രജ്ഞര്‍ ശ്രമിച്ചു.
ഇപ്പോള്‍ ലോകത്തു നാശം വിതയ്ക്കുന്ന, ചൈനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട, കൊറോണ വൈറസിന് ''വിശ്വസനീയമായ പ്രകൃതിദത്ത പൂര്‍വ്വികന്‍'' ഇല്ല എന്നാണ് ഈ ശാസ്ത്രജ്ഞരുടെ പഠനം വ്യക്തമാക്കുന്നത്. ഇത് ഒരു വുഹാന്‍ ലാബിലെ 'ഗെയിന്‍ ഒഫ് ഫംഗ്ഷന്‍' പ്രോജക്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈനീസ് ശാസ്ത്രജ്ഞരാണ് സൃഷ്ടിച്ചതെന്ന് ഡെയ്ലി മെയില്‍ലാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയിലെ ഗുഹകളില്‍ കാണപ്പെടുന്ന വവ്വാലുകളില്‍ നിന്ന് കിട്ടിയ സ്വാഭാവിക കൊറോണ വൈറസിനെ ശാസ്ത്രജ്ഞര്‍ എടുത്ത് അതില്‍ ഒരു പുതിയ ''സ്‌പൈക്ക്'' വച്ചുപിടിപ്പിച്ചു. ഇതോടെ വൈറസ് മാരകവും വളരെ പെട്ടെന്നു പകരുന്നതുമായ കോവിഡ് -19 ആക്കി മാറ്റപ്പെട്ടുവെന്നാണ് പഠനം പറയുന്നത്.
ലബോറട്ടറിയില്‍ തയ്യാറാക്കപ്പെട്ടതാണ് വൈറസെന്നതിന് വ്യക്തമായ മുദ്ര വൈറസില്‍ തന്നെയുണ്ടെന്നും ഗവേഷകര്‍ അടിവരയിടുന്നു. ചൈന നടത്തിയ റെട്രോ എഞ്ചിനീയറിംഗിന് പ്രാഥമിക തെളിവുകള്‍ ഉണ്ടെന്ന് ഡാല്‍ഗ്ലീഷും സോറന്‍സണും ഒരു വര്‍ഷം മുമ്പു തന്നെ കണ്ടെത്തിയിരുന്നുവെങ്കിലും അവരുടെ പഠനം അക്കാദമിക് വിദഗ്ദ്ധരും പ്രധാന ജേണലുകളും അവഗണിച്ചുവെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനീസ് ലാബുകളില്‍ നടന്ന പ്രക്രിയകളുടെ തെളിവുകള്‍ മനപ്പൂര്‍വം നശിപ്പിക്കുകയോ മറയ്ക്കുകയോ വികലമാക്കപ്പെടുകയോ ചെയ്തുവെന്നും പഠനം ആരോപിക്കുന്നു. വുഹാന്‍ ലാബില്‍ നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ച ചൈനയിലെ ശാസ്ത്രജ്ഞരെ നിശബ്ദരാക്കുകയായിരുന്നു. ചിലര്‍ അപ്രത്യക്ഷരാവുകയും ചെയ്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ലോകമെമ്പാടും ലക്ഷക്കണക്കിനു പേരുടെ ജീവന്‍ അപഹരിച്ച വൈറസ് സൃഷ്ടിക്കുന്നതില്‍ ചൈനയുടെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ പഠനത്തോടെ കൂടുതല്‍ ശക്തമാകേണ്ടതാണ്.
ക്വാര്‍ട്ടര്‍ലി റിവ്യൂ ഒഫ് ബയോഫിസിക്‌സ് ഡിസ്‌കവറിയുടെ പുതിയ പതിപ്പിലാണ് പുതിയ പ്രബന്ധം വരുന്നത്.
ചില അമേരിക്കന്‍ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ചൈനീസ് ശാസ്ത്രജ്ഞരാണ് പുതിയ കൊറോണ വൈറസ് സൃഷ്ടിക്കുന്നതിനുള്ള ടൂള്‍ കിറ്റിനു രൂപം നല്കിയതെന്നും പഠനം ആരോപിക്കുന്നു.
പ്രകൃതിദത്ത വൈറസുകളെ കൂടുതല്‍ അപകടകാരികളാക്കുന്ന 'ഗെയിന്‍ ഒഫ് ഫംഗ്ഷന്‍' പ്രോജക്ടുകള്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നിയമ വിരുദ്ധമാക്കിയിരുന്നുവെന്നതും കൊറോണ വ്യാപന കാലത്ത് ശ്രദ്ധേയമായ കാര്യമാണ്.ചൈന രൂപം കൊടുത്ത വൈറസിന്റെ മുനയിലുള്ള നാല് അമിനോ ആസിഡുകള്‍ക്ക് പോസിറ്റീവ് ചാര്‍ജ് ഉണ്ട്. ഇത് മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാര്‍ജുള്ള ഭാഗങ്ങളില്‍ മുറുകെ പിടിക്കുന്നതിനും അപകടകരമായ പകര്‍ച്ചവ്യാധിയാക്കുന്നതിനും സഹായിച്ചുവെന്ന് സോറന്‍സെന്‍ ചൂണ്ടിക്കാണിക്കുന്നു.
പോസിറ്റീവ് ചാര്‍ജുള്ള അമിനോ ആസിഡുകള്‍ സ്വാഭാവികമായി ഉണ്ടാകുന്ന ജീവികളില്‍ തുടര്‍ച്ചയായി മൂന്നെണ്ണം പോലും അപൂര്‍വമാണ്. കോവിഡ് 19 വൈറസില്‍ തുടര്‍ച്ചയായി ഇതു നാലെണ്ണമുണ്ട്. ഇതും വൈറസിനെ ക്ൃത്രിമമായി തയ്യാറാക്കിയതാണെന്ന കാര്യത്തില്‍ അടിവരയിടുന്നുവെന്ന് അദ്ദേഹം പറയുന്നു.
തുടര്‍ച്ചയായി പോസിറ്റീവ് ചാര്‍ജ്ജ് ചെയ്ത നാല് അമിനോ ആസിഡുകള്‍ ഒരു നിരയില്‍ ഉണ്ടാകുന്നില്ലെന്ന് ഭൗതികശാസ്ത്ര നിയമങ്ങള്‍ പറയുന്നു. കൃത്രിമമായി നിര്‍മിച്ചാല്‍ മാത്രമേ ഇതു സാദ്ധ്യമാകൂ എന്ന് ഡാല്‍ഗ്ലീഷ് ചൂണ്ടിക്കാണിക്കുന്നു.
പ്രകൃതിദത്ത പകര്‍ച്ചവ്യാധി വൈറസുകള്‍ ക്രമേണ പരിവര്‍ത്തനത്തിനു വിധേയമാവാറുണ്ട്. എന്നാല്‍, ഇവയുടെ രോഗവ്യാപന ശേഷി ക്രമേണ കുറയുകയാണ് പതിവ്, എന്നാല്‍, കോവിഡ് -19 ന്റെ കാര്യത്തില്‍ ഇതു സംഭവിക്കുന്നില്ല എന്നതും ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
മഹാമാരി പൊട്ടിപ്പുറപ്പെട്ടതില്‍ പിന്നെ ചൈനീസ് ശാസ്ത്രജ്ഞര്‍ കോവിഡ് 19 വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് 'റിട്രോ എഞ്ചിനീയറിംഗ്' ചെയ്ത്, സ്വാഭാവിക പരിവര്‍ത്തനമാണെന്നു വരുത്തിത്തീര്‍ക്കാര്‍ ശ്രമിച്ചുവെന്ന് പഠനം അടിവരയിടുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ താഴ്ന്ന സുരക്ഷാ മേഖലകളില്‍ നിന്നാണ് വൈറസ് പുറത്തെത്തിയതെന്നു താന്‍ വിശ്വസിക്കുന്നുവെന്ന് സോറന്‍സെന്‍ പറഞ്ഞു. അവിടെ ഗെയിന്‍ ഒഫ് ഫംഗ്ഷന്‍ ഗവേഷണം നടന്നിരിക്കണം.
ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയപ്പോള്‍ തങ്ങള്‍ക്കു മേല്‍ കുറ്റം വരാതിരിക്കാന്‍ ചൈന റിട്രോ എഞ്ചിനീയറിംഗ് നടത്തിയ വൈറസുകളെ തുറന്നുവിട്ടു. ഇത്തരം കാര്യങ്ങളില്‍
തങ്ങളുടെ അറിവ് പങ്കിടാന്‍ തയ്യാറായ ചൈനീസ് ശാസ്ത്രജ്ഞര്‍ അപ്രത്യക്ഷരായത് ദുരൂഹത കൂട്ടുന്നു.
ബയോ സേഫ്റ്റി ലെവല്‍ 2, 3 ലാബുകളില്‍ ഗെയിന്‍ ഒഫ് ഫംഗ്ഷന്‍ നടത്തിയാല്‍ ഇതിനപ്പുറം ഒന്നും സംഭവിക്കാനില്ല. ലാബില്‍ നിന്നു വൈറസ് പുറത്തു പോയെന്നു തെളിയാന്‍ ഇതിനപ്പുറം ഒന്നും വേണ്ട.
2020 ഫെബ്രുവരിയില്‍, സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജിയിലെ മോളിക്യുലര്‍ ബയോമെക്കാനിക്‌സ് ഗവേഷകനായ ബൊട്ടാവോ സിയാവോ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. കൊലയാളി കൊറോണ വൈറസ് വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്ന് ഉത്ഭവിച്ചതാകാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അദ്ദേഹം സമര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ലാബില്‍ ഒരു സുരക്ഷാ പിഴവുമില്ലെന്ന് ചൈനീസ് അധികൃതര്‍ പറഞ്ഞതിനു പിന്നാലെ, അദ്ദേഹം തന്റെ റിപ്പോര്‍ട്ട് പിന്‍വലിക്കുകയായിരുന്നു.
അപകടകാരിയായ ഗെയിന്‍ ഒഫ് ഫംഗ്ഷന്‍ എഞ്ചിനീയറിംഗ് എന്നേ നിരോധിക്കേണ്ട സംഗതിയാണെന്നും ഡാല്‍ഗ്ലീഷ് പറയുന്നു.
വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഗവേഷകര്‍ 2019 നവംബറില്‍ രോഗബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലില്‍ അടുത്തിടെ വന്നൊരു വാര്‍ത്തയും വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്നതാണ്. വുഹാന്‍ പട്ടണത്തിലാണ് കൊറോണ വൈറസിന്റെ ആദ്യ കേസ് ലോകത്തു റിപ്പോര്‍ട്ടു ചെയ്തതെന്നതും ശ്രദ്ധേയമാണ്.
കോവിഡ് -19 ന്റെ ഉത്ഭവം എവിടെനിന്നെന്നു കണ്ടെത്തി 90 ദിവസത്തിനകം തനിക്കു റിപ്പോര്‍ട്ട് നല്‍കണമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തോട് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
എന്നാല്‍, കോവിഡ് തങ്ങളുടെ രാജ്യത്തു നിന്നേ അല്ല ഉത്ഭവിച്ചതെന്നാണ് ചൈന സ്റ്റേറ്റ് മീഡിയ ഇപ്പോള്‍ പറയുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് ഇത്തരമൊരു വാദം വന്നതെന്നാണ് ചൈനയുടെ നിലപാട്!
സാര്‍സ് വൈറസിനെ ഒരു ജൈവായുധമായി വികസിപ്പിക്കുന്നതിനെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍ ചിന്തിച്ചിരുന്നതായി ഒരു ഓസ്‌ട്രേലിയന്‍ പത്രവും നേരത്തേ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതും ഈ വിഷയത്തോടു കൂട്ടി വായിക്കേണ്ടതാണ്. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ഒരു മൂന്നാം ലോക മഹായുദ്ധം മനസ്സില്‍ വച്ചാണ് ഇത്തരമൊരു ജൈവായുധത്തെക്കുറിച്ച് ചൈന ചിന്തിച്ചതെന്നാണ് ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.മോഡി അമേരിക്കയില്‍ ട്രംപിനെ കെട്ടിപ്പിടിക്കുമ്പോള്‍ ചൈനയും പാകിസ്ഥാനും അസ്വസ്ഥരാകുന്നതെന്തിന്?
ഒരു ദിവസം മാത്രം പതിനോരായിരം വൈറസ് ബാധിതര്‍, കാര്യങ്ങള്‍ കൈവിട്ട് അമേരിക്ക, മരണം ആയിരത്തോടടുക്കുന്നു
Keywords: Covid-19, Chinese scientists, Wuhan, Reverse-engineering, SARS-CoV-2, Gain of Function, British professor Angus Dalgleish, Norwegian scientist Dr Birger Sorensen
COMMENTS