കൊല്‍ക്കത്ത: ബംഗാളില്‍ വച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ വാഹനത്തിനു നേരെ ആള്‍ക്കൂട്ട ആക്രമണം. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം ...
കൊല്‍ക്കത്ത: ബംഗാളില്‍ വച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ വാഹനത്തിനു നേരെ ആള്‍ക്കൂട്ട ആക്രമണം. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ബി.ജെ.പി - തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കുവാന്‍ പോകവേയാണ് വി.മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം ഉണ്ടായത്.
കാര്‍ തകര്‍ക്കുകയും പേഴ്സണല്‍ സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തതായി മുരളീധരന് വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം ട്വീറ്റു ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് വി.മുരളീധരന് ആരോപണം ഉന്നയിച്ചു.
പശ്ചിമബംഗാളിലെ പഞ്ച്ഗുഡിയില്‍ വച്ചാണ് അദ്ദേഹത്തിന്റെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായത്. അകമ്പടി സേവിച്ചിരുന്ന പൊലീസുകാര്‍ക്കു നേരെയും ആക്രമണം ഉണ്ടായി.
Keywords: West Bengal, V.Muraleedharan, Car, Attacked
COMMENTS