Featured post

നാളെ മുതല്‍ ലോക് ഡൗണില്‍ ഇളവുകള്‍, വ്യാഴം മുതല്‍ മിതമായി പൊതു ഗതാഗതം, മദ്യവില്പനയും ആരംഭിക്കുന്നു

തിരുവനന്തപുരം: നാളെ (ബുധന്‍) മുതല്‍ ലോക് ഡൗണ്‍ ലഘൂകരിക്കാനും വ്യാഴാഴ്ച മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കാനും തീരുമാനമായി. കോവിഡ് ടെ...

ലക്ഷദ്വീപില്‍ സംഭവിക്കുന്നതെന്ത്?

താമര കരിഞ്ഞു, വളക്കൂറില്ലാത്ത മണ്ണില്‍ അമിത പ്രവൃത്തികള്‍ ദോഷം ചെയ്തു

റോയ് പി തോമസ് കൊച്ചി: കേരളത്തില്‍ വിരിഞ്ഞ താമര വാടുകയാണ്. നേമം, കഴക്കൂട്ടം, തൃശൂര്‍, പാലക്കാട്, മഞ്ചേശ്വരം... ബിജെപി പ്രതീക്ഷവച്ച മണ്ഡലങ്ങളി...


റോയ് പി തോമസ്

കൊച്ചി: കേരളത്തില്‍ വിരിഞ്ഞ താമര വാടുകയാണ്. നേമം, കഴക്കൂട്ടം, തൃശൂര്‍, പാലക്കാട്, മഞ്ചേശ്വരം... ബിജെപി പ്രതീക്ഷവച്ച മണ്ഡലങ്ങളിലെല്ലാം അവര്‍ക്ക് വന്‍ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ ഏക സിറ്റിംഗ് സീറ്റായ നേമവും നഷ്ടപ്പെട്ടിരിക്കുന്നു.

നേമത്തും പാലക്കാട്ടും ആദ്യ മണിക്കൂറുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ച ലീഡ് നിലനിറുത്തിയിരുന്നു. അവസാന റൗണ്ടുകളില്‍ രണ്ടു പേരും താഴേക്കു പോകുന്ന സ്ഥിതിയായി മാറി. പാലക്കാട്ട് ഒരുവേള ഷാഫി പറമ്പില്‍ പരാജയം സമ്മതിച്ചതായിരുന്നു. അവിടെനിന്ന് അദ്ദേഹം പിടിച്ചുകയറി 3840 വോട്ടിനു ജയം ഉറപ്പിക്കുകയായിരുന്നു. നേമത്തും ഇതേ കാഴ്ചയായിരുന്നു.

കഴക്കുട്ടത്ത് ശോഭാ സുരേന്ദ്രന്‍ ഇടയ്ക്കു കുറച്ചു സമയം ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് കടകംപള്ളി സുരേന്ദ്രന്‍ ക്രമാനുഗതമായി ലീഡ് നേടുകയായിരുന്നു. ഒടുവില്‍ കടകംപള്ളിയുടെ ലീഡ് ഇരുപതിനായിരത്തിനു മുകളിലേക്കു പോയപ്പോള്‍ ശോഭ മൂന്നാം സ്ഥാനത്തേയ്ക്കു വീണു.

തൃശൂരില്‍ സുരേഷ് ഗോപി ഇടയ്ക്കു കയറിവന്നെങ്കിലും ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ആയിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് എല്‍ഡിഎഫിലെ പി ബാലചന്ദ്രന്‍ കയറിയപ്പോള്‍ യുഡിഎഫിലെ പത്മജ വേണുഗോപാല്‍ രണ്ടാം സ്ഥാനത്തെത്തി. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തുമായി.

മഞ്ചേശ്വരത്ത് എ കെ എം അഷ്‌റഫാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഇവിടെ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തായപ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേയ്ക്കു വീണു. കോന്നിയിലാകട്ടെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേയ്ക്കു പതിച്ചു. ഇടതു മുന്നണിയിലെ കെ യു ജനീഷ് കുമാര്‍ ഇവിടെ എണ്ണായിരത്തില്‍ പരം വോട്ടിനാണ് ജയിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസിലെ റോബിന്‍ പീറ്റര്‍ വന്നു.

കോഴിക്കോട്  സൗത്തിലും ഇടയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മുന്നേറ്റം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഒരുപക്ഷേ, ഇക്കുറി തിരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച പ്രചരണം നടത്തിയത് ബിജെപിയായിരുന്നു. പ്രധാനമന്ത്രിയും പാര്‍ട്ടി അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെ നേതാക്കള്‍ കേരളത്തെ ഇളക്കിമറിച്ച പ്രചരണമാണ് നടത്തിയത്. മിക്കവാറും ഏതെങ്കിലും കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ പ്രചരണത്തിന്റെ എല്ലാ ദിവസങ്ങളിലും ഉണ്ടായിരുന്നു. പണം ഏറ്റവുമധികം വാരിയെറിഞ്ഞതും ബിജെപിയായിരുന്നു. എന്നിട്ടും അതു ജയത്തിലേക്കുള്ള വോട്ടായി മാറ്റാന്‍ അവര്‍ക്കായില്ല. 

ബിജെപിക്ക് ഏറ്റവുമധികം വിനയായത് ഉള്‍പ്പാര്‍ട്ടി പോരു തന്നെയായിരുന്നു. തിരഞ്ഞെടുപ്പു കാലത്തും ഗ്രൂപ്പിസം കളിക്കാനായിരുന്നു നേതാക്കള്‍ ശ്രമിച്ചത്. ശോഭാ സുരേന്ദ്രന് സീറ്റ് കിട്ടാതിരിക്കാനായി സുരേന്ദ്രനും വി മുരളീധരനും കഴിവതു ശ്രമിച്ചു. നേമത്ത് സിറ്റിംഗ് എംഎല്‍എ ആയിരുന്ന ഒ രാജഗോപാല്‍ അവസരം കിട്ടിയപ്പോഴെല്ലാം കുമ്മനത്തെ കുത്തുകയും ചെയ്തു. 

35 സീറ്റ് കിട്ടിയാല്‍ കേരളം തങ്ങള്‍ ഭരിക്കുമെന്നു കെ സുരേന്ദ്രന്‍ വീമ്പിളക്കിയതു പോലും ഫലത്തില്‍ തിരിച്ചടിയായി. ജനാധിപത്യ സംവിധാനത്തെ തന്നെ വെല്ലുവിളിക്കുന്നതായി സുരേന്ദ്രന്റെ ഗീര്‍വാണം. കോന്നിയിലോ മഞ്ചേശ്വരത്തോ മത്സരിക്കാതെ രണ്ടിടത്തുമായി സുരേന്ദ്രന്‍ ഹെലി കോപ്ടറില്‍ പ്രചരണത്തിനു പറന്നുനടന്നതും വോട്ടര്‍മാരില്‍ അവമതിപ്പാണുണ്ടാക്കിയതെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

Summary: In Kerala, the lotus flower is withering. Nemam, Kazhakoottam, Thrissur, Palakkad, Manjeswaram ... all the constituencies that the BJP had hoped for have suffered a major set back. Nemom, the only sitting seat in Kerala, has also lost.

Keywords:  Kerala, Lotus flower, Nemam, Kazhakoottam, Thrissur, Palakkad, Manjeswaram, BJP 

COMMENTS


Name

',1,11,1,a,1,Accident,3,Ambulance,1,Army,1,Arrest,2,Aruvikkara,2,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,114,Cinema,1271,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,15,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,2,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,3038,Indonesia,1,Jayalalithaa,1,K M Mani,2,Karthikeyan,2,ker,1,kera,4,Kerala,6249,Kochi.,2,Latest News,3,lifestyle,131,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,605,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,7,newsspecial,194,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,206,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,203,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,1,Sports,564,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,642,
ltr
item
www.vyganews.com: താമര കരിഞ്ഞു, വളക്കൂറില്ലാത്ത മണ്ണില്‍ അമിത പ്രവൃത്തികള്‍ ദോഷം ചെയ്തു
താമര കരിഞ്ഞു, വളക്കൂറില്ലാത്ത മണ്ണില്‍ അമിത പ്രവൃത്തികള്‍ ദോഷം ചെയ്തു
https://1.bp.blogspot.com/-BRpvUtBQDpI/YI6KjKFIioI/AAAAAAAAxUM/RNcqKPt6PMkwgySJd949NgIXkw-6s7fewCLcBGAsYHQ/s320/bjp.png
https://1.bp.blogspot.com/-BRpvUtBQDpI/YI6KjKFIioI/AAAAAAAAxUM/RNcqKPt6PMkwgySJd949NgIXkw-6s7fewCLcBGAsYHQ/s72-c/bjp.png
www.vyganews.com
https://www.vyganews.com/2021/05/bjp-suffered-set-back-in-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/05/bjp-suffered-set-back-in-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy