തിരുവനന്തപുരം: പ്രമുഖ ജ്യോതിഷി തിരുവനന്തപുരം കുന്നുകുഴി ശ്രീവിനായകയില്‍ കെ. കുമാരദാസ് അന്തരിച്ചു 59 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സ...
തിരുവനന്തപുരം: പ്രമുഖ ജ്യോതിഷി തിരുവനന്തപുരം കുന്നുകുഴി ശ്രീവിനായകയില്‍ കെ. കുമാരദാസ് അന്തരിച്ചു 59 വയസ്സായിരുന്നു.
അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോവളത്തെ കുഞ്ഞുകൃഷ്ണന്‍ ജ്യോത്സ്യരുടെ മകനാണ്. ഭാര്യ- വിജയശ്രീ (ചീഫ് മാനേജര്‍, എസ്ബിഐ), മകള്‍- ദേവി.കെ. ദാസ് (വിദ്യാര്‍ത്ഥിനി, ബംഗളൂരു).
സംസ്‌കാരം കോവളം നെടുമത്തെ കുടുംബവീടായ ശ്രീപത്മത്തിലെ വീട്ടുവളപ്പില്‍ നടന്നു.
വിവിധ പത്രങ്ങളിലും മാസികകളിലും ജ്യോതിഷ പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു.
Summary: Prominent astrologer K. Kumaradas died at the age of 59. He was being treated for illness. He died at a private hospital in Thiruvananthapuram.
Keywords: K Kumaradas, Astrologer, Kerala, Thiruvananthapuram
COMMENTS