തിരുവനന്തപുരം: ചിത്രം സിനിമയിലൂടെ ശ്രദ്ധേയനായ നടന് ശരണ്‍ (49) അന്തരിച്ചു. ഇന്നു രാവിലെയാണ് അന്ത്യം സംഭവിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് രണ്ട...
തിരുവനന്തപുരം: ചിത്രം സിനിമയിലൂടെ ശ്രദ്ധേയനായ നടന് ശരണ്‍ (49) അന്തരിച്ചു. ഇന്നു രാവിലെയാണ് അന്ത്യം സംഭവിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് രണ്ടു ദിവസമായി ചികിത്സയിലായിരുന്നു.
ഇന്നു രാവിലെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം കോവിഡ് പരിശോധനാ ഫലം വന്നതിനു ശേഷം നടക്കും.
തിരുവനന്തപുരം സ്വദേശിയായ ശരണ്‍ സിനിമ - സീരിയല്‍ അഭിനേതാവിനു പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1989 ല്‍ കുമിളകള്‍ എന്ന സീരിയലിലൂടെ ശ്രദ്ധേയനായെങ്കിലും ചിത്രം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന പയ്യന്റെ വേഷമാണ് ഏറെ ശ്രദ്ധ നേടിയത്. തുടര്‍ന്ന് മൂന്നു സിനികളില്‍ കൂടി അഭിനയിച്ചിരുന്നു.
Keywords: Actor Saran, Passed away, Fever, Today
COMMENTS