തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ട...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്.
96 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി.
രോഗം ബാധിച്ചവരും സമ്പര്‍ക്ക രോഗികളും
എറണാകുളം 3744 (3620)
തൃശൂര്‍ 3334 (3272)
തിരുവനന്തപുരം 3292 (3097)
പാലക്കാട് 3165 (1643)
കോഴിക്കോട് 2966 (2926)
കൊല്ലം 2332 (2321)
കോട്ടയം 2012 (1762)
ആലപ്പുഴ 1996 (1993)
കണ്ണൂര്‍ 1652 (1500)
പത്തനംതിട്ട 1119 (1081)
കാസര്‍കോട് 847 (827)
ഇടുക്കി 737 (715)
വയനാട് 702 (691).
ഇതുവരെ ആകെ 1,78,12,355 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 296 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 29,969 പേര് സമ്പര്‍ക്ക രോഗികളാണ്. 2316 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-99
കണ്ണൂര്‍ 30
കാസര്‍കോട് 13
തൃശൂര്‍ 9
പാലക്കാട് 9
വയനാട് 9
എറണാകുളം 8
തിരുവനന്തപുരം 5
കൊല്ലം 5
കോഴിക്കോട് 5
പത്തനംതിട്ട 2
കോട്ടയം 2
ഇടുക്കി 2.
10,31,271 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,94,204 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,067 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3974 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒന്‍പതു പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 852 ഹോട്ട് സ്പോട്ടുകളാണുള്ളത്.
രോഗമുക്തര്‍-29,442
തിരുവനന്തപുരം 2912
കൊല്ലം 1765
പത്തനംതിട്ട 976
ആലപ്പുഴ 1509
കോട്ടയം 2190
ഇടുക്കി 691
എറണാകുളം 3065
തൃശൂര്‍ 2742
പാലക്കാട് 3012
മലപ്പുറം 3669
കോഴിക്കോട് 4725
വയനാട് 458
കണ്ണൂര്‍ 1504
കാസര്‍കോട് 224.
4,45,334 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 16,66,232 പേര് ഇതുവരെ രോഗമുക്തി നേടി.
COMMENTS