തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും എല്‍.ഡി.എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും. കേരളത്തിലെ ഒഴിവു വരുന്ന മൂന്ന് രാ...
തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസും ഡോ.വി.ശിവദാസനും എല്‍.ഡി.എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും. കേരളത്തിലെ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്ക് ഏപ്രില്‍ 30 നാണ് തിരഞ്ഞെടുപ്പ്.
വയലാര്‍ രവി, പി.വി അബ്ദുള്‍ വഹാബ്, കെ.കെ രാഗേഷ് എന്നിവര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. 30 ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് നാലു മണിവരെയാണ് വോട്ടെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണല്‍ നടക്കും.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റാണ് മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവും കൈരളി ടി.വി എം.ഡിയുമായ ജോണ്‍ ബ്രിട്ടാസിനെയും സി.പി.എം സംസ്ഥാന സമിതി അംഗം വി.ശിവദാസനെയും തിരഞ്ഞെടുത്തത്.
Keywords: CPM, Rajyasabha election, John Brittas, Dr.V Sivadasan
COMMENTS