ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. കോന്നിയിലും തിരുവനന്തപുരത്തും എന്‍.ഡി.എ സ്ഥാനാര്‍ത്...
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കേരളത്തില്‍. കോന്നിയിലും തിരുവനന്തപുരത്തും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പര്യടനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.
ഉച്ചയ്ക്ക് 1.15 ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് 2.05 ന് കന്യാകുമാരിയിലേക്ക് പോകുന്ന പ്രധാനമന്ത്രി വൈകുന്നേരത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
തുടര്‍ന്ന് വൈകുന്നേരം അഞ്ചുമണിക്ക് കാര്യവട്ടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്തശേഷം അദ്ദേഹം തിരികെ ഡല്‍ഹിക്ക് മടങ്ങും.
Keywords: Prime minister, Kerala, Thiruvananthapuram, Konni
COMMENTS