ആലപ്പുഴ: മന്ത്രി പി.തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാ...
ആലപ്പുഴ: മന്ത്രി പി.തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാതിരിന്നതിനാലാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ പി.പ്രദ്യുതിനെ സി.പി.ഐയില്‍ നിന്ന് പുറത്താക്കിയത്.
മാത്രമല്ല ഇയാള്‍ ചേര്‍ത്തലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പ്രസാദിനെ തോല്പ്പിക്കാനായി ഇടപെടല്‍ നടത്തിയെന്ന പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. നേരത്തെയും മന്ത്രി തിലോത്തമന്റെ മറ്റ് പേഴ്സണല്‍ അംഗങ്ങള്‍ക്കെതിരെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
Keywords: Minister, Private secretary, Out, Party
COMMENTS