മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്ര സമ്പൂര്‍ണ ലോക്ഡൗണിലേക്ക്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് മഹ...
മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്ര സമ്പൂര്‍ണ ലോക്ഡൗണിലേക്ക്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് മഹാരാഷ്ട്ര ദുരന്ത നിവാരണ മന്ത്രി വിജയ് വാഡെടിവര് അറിയിച്ചു. ഇന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
പ്രതിദിനം അരലക്ഷത്തിനു മുകളില്‍ കോവിഡ് കേസുകളാണ് സംസ്ഥാനത്തുണ്ടാകുന്നത്. കോവിഡ് വ്യാപനം ഇതുപോലെ തുടരുകയാണെങ്കില്‍ കണക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യമൊഴിവാക്കാനാണ് സംസ്ഥാനം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകുന്നതെന്ന് മന്ത്രി അറിയിച്ചു.
Keywords: Maharashtra, Lockdown, Covid -19
COMMENTS