ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.03,558 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.03,558 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്ത് ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന രോഗനിരക്ക് കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു- 97,894 രോഗികള്‍.
ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ പകുതിയിലേറെ രോഗികളും മഹാരാഷ്ട്രയിലാണ്. ഞായറാഴ്ച മാത്രം 57,074 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്.
കര്‍ണാടക, ഛത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപനം രൂക്ഷമായിരിക്കുന്നത്. കേരളത്തിലും അനുദിനം രോഗികളുടെ എണ്ണം കൂടുകയാണ്. മൂന്നിലേക്കു താഴ്ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിനു മുകളിലേക്ക് എത്തിയിരിക്കുകയാണ്.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി. 1,16,82,136 പേര് ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 7,41,830 പേരാണ് ചികിത്സയിലുള്ളത്. മൊത്തം മരണം 1,65,101 ആയി.
Summary: For the first time in India, the number of Covid cases has crossed one lakh. In the last 24 hours, 1,03,558 cases were reported. The previous highest incidence was 97,894 in the country on September 17.
COMMENTS