വാഷിങ്ടണ്‍: അമേരിക്കന്‍ നടനും പ്രശസ്ത റാപ്പറുമായ ഡി.എം.എക്സ് (ഏള് സിമ്മണ്‍സ്) (50) അന്തരിച്ചു. അഞ്ചു ദിവസം മുന്‍പ് ഹൃദയാഘാതം ഉണ്ടായതിനെ ...
വാഷിങ്ടണ്‍: അമേരിക്കന്‍ നടനും പ്രശസ്ത റാപ്പറുമായ ഡി.എം.എക്സ് (ഏള് സിമ്മണ്‍സ്) (50) അന്തരിച്ചു. അഞ്ചു ദിവസം മുന്‍പ് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.
ക്രേഡില്‍ 2 ദി ഗ്രേവ്, റോമിയോ മസ്റ്റ് ഡൈ, എക്സിറ്റ് വൂണ്ട്സ് എന്നിവയാണ് ഡി.എം.എക്സിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. 1990 ല്‍ റാപ്പിങ് രംഗത്തെത്തിയെങ്കിലും 2003 ല്‍ പറത്തിറങ്ങിയ എക്സ് ഗോണ് ഗിവ് ഇറ്റ് ടു യാ എന്ന ആല്‍ബത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
Keywords: American actor, DMX, Passes away, Heart attack
COMMENTS