തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 കോവിഡ്-19 മരണങ്ങളാണ് ഇന്ന് സ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 കോവിഡ്-19 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5080 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 24,596 പേര് സമ്പര്‍ക്ക രോഗികളാണ്. 1757 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇന്നു രോഗം സ്ഥിരീകരിച്ചവരും സമ്പര്‍ക്ക രോഗികളും
കോഴിക്കോട് 3767 (3706)
എറണാകുളം 3320 (3265)
മലപ്പുറം 2745 (2634)
തൃശൂര്‍ 2584 (2550)
തിരുവനന്തപുരം 2383 (1957)
കോട്ടയം 2062 (1835)
കണ്ണൂര്‍ 1755 (1548)
ആലപ്പുഴ 1750 (1747)
പാലക്കാട് 1512 (690)
കൊല്ലം 1255 (1247)
പത്തനംതിട്ട 933 (857)
കാസര്‍കോട് 908 (880)
വയനാട് 873 (860)
ഇടുക്കി 838 (820).
ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35 ആണ്. ഇതുവരെ ആകെ 1,49,89,949 സാമ്പിളുകളാണ് പരിശോധിച്ചത്.
73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തൃശൂര്‍ 15, പാലക്കാട് 12, പത്തനംതിട്ട 7, വയനാട് 5, കാസര്‍കോട് 4, എറണാകുളം 3, കൊല്ലം 2, കോട്ടയം 1 എന്നിങ്ങനെയാണ് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക. ചികിത്സയിലായിരുന്ന 7067 പേരുടെ ഫലം നെഗറ്റീവായി.
നെഗറ്റീവായവര്‍
തിരുവനന്തപുരം 794
കൊല്ലം 406
പത്തനംതിട്ട 278
ആലപ്പുഴ 583
കോട്ടയം 694
ഇടുക്കി 96
എറണാകുളം 821
തൃശൂര്‍ 684
പാലക്കാട് 372
മലപ്പുറം 540
കോഴിക്കോട് 858
വയനാട് 127
കണ്ണൂര്‍ 595
കാസര്‍കോട് 219.
1,98,576 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 11,73,202 പേര് ഇതുവരെ രോഗമുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,587 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,13,172 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാണ്. 18,415 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 3476 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി നിലവില്‍ വന്നു. ഒരു പ്രദേശത്തെയും ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ 538 ഹോട്ട് സ്പോട്ടുകളാണുള്ളത്.
COMMENTS