രാജ്യത്ത് ഇന്ന് 53,000 കോവിഡ് കേസുകള്‍ കൂടി, മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം, പ്രതിദനം 1000 മരണം സംഭവിച്ചേക്കാമെന്നും കണക്കുകൂട്ടല്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ന് 53,000 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഒറ്റ ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് ഇന്നു ര...


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ന് 53,000 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഒറ്റ ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് ഇന്നു രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ, മൊത്തം രോഗികളുടെ എണ്ണം 1,17,87,534 ആയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സജീവമായ കേസുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ 15-ാം ദിവസമാണ് വര്‍ദ്ധന രേഖപ്പെടുത്തുന്നത്. നിലവില്‍ രോഗം ബാധിച്ചു കഴിയുന്നവരുടെ എണ്ണം 3,95,192 ആയി. രോഗമുക്തി നിരക്ക് 95.28 ശതമാനമായി കുറഞ്ഞു.

251 പുതിയ മരണങ്ങളോടെ മരണസംഖ്യ 1,60,692 ആയി ഉയര്‍ന്നു, രാവിലെ എട്ടിനുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു മുന്‍പ് ഒക്ടോബര്‍ 23 ന് 24 മണിക്കൂറിനുള്ളില്‍ 54,366 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

രോഗം ഭേദമായവരുടെ എണ്ണം 1,12,31,650 ആയി ഉയര്‍ന്നു. അതേസമയം മരണനിരക്ക് 1.36 ശതമാനമായി കുറഞ്ഞു.

മാര്‍ച്ച് 24 വരെ 23,75,03,882 സാമ്പിളുകള്‍ പരിശോധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 10,65,021 സാമ്പിളുകള്‍ ബുധനാഴ്ച പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

24 മണിക്കൂറിനിടെയുള്ള മരണക്കണക്ക് ഇങ്ങനെ: 

മഹാരാഷ്ട്ര-95

പഞ്ചാബ്-39

ഛത്തീസ്ഗഡ്-29

തമിഴ്നാട്-12

കര്‍ണാടക-12

കേരളം-10.

രാജ്യത്ത് ഇതുവരെ 1,60,692 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മഹാരാഷ്ട്ര-53,684

തമിഴ്നാട്-12,630

കര്‍ണാടക-12,461

ഡല്‍ഹി-10,973

പശ്ചിമ ബംഗാള്‍-10,312

ഉത്തര്‍പ്രദേശ്-8,769

ആന്ധ്ര-7,197 എന്നിങ്ങനെയാണ് ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലെ കണക്ക്.

മരണങ്ങളില്‍ 70 ശതമാനവും കോവിഡ് ബാധയ്‌ക്കൊപ്പം മറ്റു രോഗങ്ങള്‍ കൊണ്ടു കൂടിയാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നു.

ഇതിനിടെ മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതിഗുരുതര നിലയിലാണ്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. നാഗ്പുര്‍, താനെ ജില്ലകളില്‍ വേണ്ടത്ര തയാറെടുപ്പ് ഇപ്പോഴും നടക്കുന്നില്ല. ചികിത്സാ സൗകര്യങ്ങളുടെ അഭാവം രൂക്ഷമാണ്.

കോവിഡ് രൂക്ഷമായ രാജ്യത്തെ 10 ജില്ലകളില്‍ ഒന്‍പതും മഹാരാഷ്ട്രയിലാണ്. 2,47,299 ആണ് സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം. 53,684 മരണമാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തത്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ വരുന്ന രണ്ടാഴ്ച പ്രതിദിനം 1000 മരണം സംഭവിച്ചേക്കാണെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്.

Keywords: India, Covid, Maharashtra, Cronavirus, Kerala, Second Wave


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10793,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: രാജ്യത്ത് ഇന്ന് 53,000 കോവിഡ് കേസുകള്‍ കൂടി, മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം, പ്രതിദനം 1000 മരണം സംഭവിച്ചേക്കാമെന്നും കണക്കുകൂട്ടല്‍
രാജ്യത്ത് ഇന്ന് 53,000 കോവിഡ് കേസുകള്‍ കൂടി, മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം, പ്രതിദനം 1000 മരണം സംഭവിച്ചേക്കാമെന്നും കണക്കുകൂട്ടല്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUmbUyAhfPiYIAeFasDQon_ouJSvhUeVLhKrF5mc-scuFZNYt0uepmFBZ-ThwQxJnhpxsJrBd_RtgT1Z-gqJMprVhKqbUVbdUGYQUZO2A-_GKP8gwRGi5H7mxks8XnJJN8ABY21liD-04Z/s320/covid+india.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUmbUyAhfPiYIAeFasDQon_ouJSvhUeVLhKrF5mc-scuFZNYt0uepmFBZ-ThwQxJnhpxsJrBd_RtgT1Z-gqJMprVhKqbUVbdUGYQUZO2A-_GKP8gwRGi5H7mxks8XnJJN8ABY21liD-04Z/s72-c/covid+india.png
www.vyganews.com
https://www.vyganews.com/2021/03/second-surge-of-covid-in-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/03/second-surge-of-covid-in-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy