കൊച്ചി: മുഖ്യമന്ത്രിയുടെ പേരു പറയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായി സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സന്ദീപ് നായര്‍. ...
കൊച്ചി: മുഖ്യമന്ത്രിയുടെ പേരു പറയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായി സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സന്ദീപ് നായര്‍. ഇതു സംബന്ധിച്ച് സന്ദീപ് നായര്‍ ജില്ലാ ജഡ്ജിയെ അഭിസംബോധന ചെയ്ത് എഴുതിയ കത്ത് പുറത്തുവന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേരുകള്‍ പറയാന്‍ ഒരു ഇ.ഡി ഉദ്യോഗസ്ഥന് നിര്‍ബന്ധിച്ചതായും കത്തില്‍ പറയുന്നു. അങ്ങനെ മൊഴിനല്‍കാത്തതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നും കത്തിലുണ്ട്.
അതേസമയം സന്ദീപിന്റെ ഈ നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയുള്ളതായി ഇ.ഡി സംശയിക്കുന്നു. കസ്റ്റഡിയിലായിരുന്നപ്പോള്‍ സന്ദീപ് കോടതിയില്‍ യാതൊരു പരാതി ഉന്നയിച്ചില്ലെന്നതും ഇ.ഡിയെ ഗൂഢാലോചനയാണെന്ന് സംശയിക്കാന്‍ പ്രേരിപ്പിക്കുന്നു.
നേരത്തെ ഇ.ഡിക്കെതിരെ രണ്ട് വനിതാ പൊലീസുകാരും മൊഴി നല്‍കിയിരുന്നു. ഈ രണ്ടു കാര്യങ്ങളിലും വിശദമായ അന്വേഷണത്തിന് തയ്യാറാകുകയാണ് ഇ.ഡി.
Keywords: Gold smuggling case, E.D, Chief minister, Court
COMMENTS