എറണാകുളം: പിറവത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബിനെ സി.പി.എം പുറത്താക്കി. നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സ...
എറണാകുളം: പിറവത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിന്ധുമോള്‍ ജേക്കബിനെ സി.പി.എം പുറത്താക്കി. നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സിന്ധുമോള്‍ പാര്‍ട്ടിയില്‍ അറിയിക്കാതെയാണ് മത്സരാര്ത്ഥിയായതെന്നും ഇത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
എന്നാല്‍ സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് താന്‍ പിറവത്ത് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്നതെന്നും സംസ്ഥാനതലത്തില്‍ കേരള കോണ്‍ഗ്രസ്, സി.പി.എം നേതാക്കള്‍ സംസാരിച്ചിരുന്നെന്നും സിന്ധുമോള്‍ ജേക്കബ് വ്യക്തമാക്കി.
അതേസമയം സി.പി.എമ്മിന്റെ പിറവത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ ഉരസല്‍ മുറുകുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലറും യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റുമായ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു.
Keywords: CPM, Piravam, Kerala congress (M), Sindhumol Jacob
COMMENTS