തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതികരണവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കാനം രാജേന്ദ്രന് വിശ്വാസികളെ മുറിവേല്പ്പിച്ചപ്പോള് ആ മുറിവില്‍ മുളകുതേക്കുന്ന പ്രവൃത്തിയാണ് മുഖ്യമന്ത്രി ചെയ്തതെന്നും ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിക്കാനായി പോരാട്ടം നടത്തുന്ന ഒരു ജനതയെ കാനവും മുഖ്യമന്ത്രിയും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മുന്‍മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചു.
എന്‍.എസ്.എസ് കോടതിയില്‍ തോറ്റശേഷം ജനങ്ങളെ മുന്‍നിര്‍ത്തി പ്രശ്നങ്ങളുണ്ടാക്കിയെന്നായിരുന്നു കാനത്തിന്റെ പ്രസ്താവന. കാനത്തിനെ അനുകൂലിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് മുന്‍മുഖ്യമന്ത്രി ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായ വിധിക്ക് കാരണം സര്‍ക്കാര്‍ അവര്‍ക്കെതിരായി കോടതിയില്‍ നല്കിയ സത്യവാങ്മൂലം കാരണമാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: Chief minister, Sabarimala issue, oommen Chandi, Kanam
COMMENTS