മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 25 സ്ഥാനാര്‍ത്ഥികളുടെ പട്ടിക മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ആകെ 27 സീറ്റലാണ് ലീഗ് മത്സര...
മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 25 സ്ഥാനാര്‍ത്ഥികളുടെ പട്ടിക മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ആകെ 27 സീറ്റലാണ് ലീഗ് മത്സരിന്നത്. 25 വര്‍ഷത്തിനു ശേഷം ലീഗ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഒരു വനിത ഇടം പിടിച്ചിട്ടുണ്ട്.
പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, എം.കെ. മുനീര്‍ എന്നിവരൊഴികെ മൂന്ന് തവണയില്‍ കൂടുതല്‍ മത്സരിച്ചവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി.
ഒഴിച്ചിട്ടിരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുനലൂരോ ചടയമംഗലമോ ഏറ്റെടുക്കേണ്ടതെന്ന് തീമാനമായില്ല. കൂടാതെ, പേരാമ്പ്രയിലെ സ്ഥാനാര്‍ത്ഥിയെയും പിന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കോഴിക്കോട് സൗത്തില്‍ മത്സരിക്കുന്ന അഡ്വ. നൂര്‍ബിനാ റഷീദാണ് ഏക വനിതാ സ്ഥാനാര്‍ത്ഥി. എം കെ മുനീറായിരുന്നു ഇവിടുത്തെ സിറ്റിംഗ് എംഎല്‍എ. അദ്ദേഹം കൊടുവള്ളിയിലേക്കു മാറി.
പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം ലോക്സഭ സീറ്റിലേക്കുള്ള മത്സരത്തില്‍ അബ്ദുസമദ് സമദാനിയാണ് ലീഗ് സ്ഥാനാര്‍ത്ഥി. രാജ്യസഭാ സീറ്റിലേക്ക് പി.വി. അബ്ദുല്‍ വഹാബും മത്സരിക്കും.
കളമശേരിയില്‍ അഴിമതി ആരോപണത്തില്‍ കുടുങ്ങിയ വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഒഴിവാക്കി. പകരം മകന് വി.ഇ. അബ്ദുല്‍ ഗഫൂറാണ് സ്ഥാനാര്‍ത്ഥി.
സ്ഥാനാര്‍ഥികള്‍:
1. മഞ്ചേശ്വരം : എ.കെ.എം. അഷ്റഫ്
2. കാസര്‍കോട് : എന്‍.എ. നെല്ലിക്കുന്ന്
3. അഴീക്കോട് : കെ.എം. ഷാജി
4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുല്ല
5. കുറ്റ്യാടി : പാറക്കല്‍ അബ്ദുല്ല
6. കോഴിക്കോട് സൗത്ത് : നൂര്‍ബീന റഷീദ്
7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രര്‍)
8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്
9. മലപ്പുറം : പി. ഉബൈദുല്ല
10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
12. ഏറനാട് : പി.കെ. ബഷീര്‍
13. മഞ്ചേരി : യു.എ. ലത്തീഫ്
14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
15. താനൂര്‍ : പി.കെ. ഫിറോസ്
16. കോട്ടയ്ക്കല്‍ : കെ.കെ. ആബിദ് ഹുസൈന് തങ്ങള്‍
17. മങ്കട : മഞ്ഞളാംകുഴി അലി
18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
19. തിരൂര്‍ : കുറുക്കോളി മൊയ്തീന്
20. ഗുരുവായൂര്‍ : കെ.എന്‍.എ. ഖാദര്‍
21. തിരൂരങ്ങാടി : കെ.പി.എ. മജീദ്
22. മണ്ണാര്‍ക്കാട് : എന്‍. ഷംസുദ്ദീന്
23. കളമശ്ശേരി : വി.ഇ. ഗഫൂര്‍
24. കൊടുവള്ളി : എം.കെ. മുനീര്‍
25. കോങ്ങാട് : യു.സി. രാമന്
Keywords: Muslim League, Candidates, Election, Kerala
COMMENTS