കൊച്ചി: വാളയാര്‍ കേസ് അന്വേഷണം സി.ബി.ഐ എത്രയുംവേഗം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പിക്കാണ് കോടതി നിര്‍ദ്ദ...
കൊച്ചി: വാളയാര്‍ കേസ് അന്വേഷണം സി.ബി.ഐ എത്രയുംവേഗം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പിക്കാണ് കോടതി നിര്‍ദ്ദേശം. കേസ് സി.ബി.ഐ ഏറ്റെടുത്താലുടന്‍ കേസ് ഫയലുകളും രേഖകളും കൈമാറാന്‍ പൊലീസിനും ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
ഇനിയും വൈകിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് കോടതി കണ്ടെത്തല്‍. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
Keywords: High court, Walayar case, C.B.I, Police
COMMENTS