കൊച്ചി: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ ചോദ്യംചെയ്യാന്‍ നോട്ടീസ് അയച്ച് കസ്റ്റംസ്. യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് വ...
കൊച്ചി: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ ചോദ്യംചെയ്യാന്‍ നോട്ടീസ് അയച്ച് കസ്റ്റംസ്. യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് വാങ്ങി നല്കിയ ആറ് ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണനാണെന്ന് കസ്റ്റംസ് കണ്ടുപിടിച്ചു.
ആദ്യത്തെ അഞ്ച് ഐ ഫോണുകളും ആരാണ് ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ആറാമത്തേത് അനിശ്ചിതത്വത്തില്‍ ആയിരുന്നു. ഐഎംഇഐ നമ്പര്‍ വഴിയാണ് സിം കാര്‍ഡ് കണ്ടെത്തിയത്. 1,13,000 ലക്ഷം രൂപയാണ് വിനോദിനിയുടെ കൈവശമുണ്ടായിരുന്നു ഐഫോണിന്റെ വില.
നേരത്തെ സന്തോഷ് ഈപ്പനെ അടക്കം ചോദ്യം ചെയ്തതില്‍ നിന്ന് ഈ ഫോണ്‍ കോണ്‍സല്‍ ജനറലിനാണ് നല്‍കിയതെന്നായിരുന്നു കിട്ടിയ വിവരം. എന്നാല്‍ ആ മൊഴികളെല്ലാം കളവായിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Keywords: Customs, Vinodini Balakrishnan, IPhone, CPM
COMMENTS