ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് മൂന്നാം ഘട്ടം പ്രഖ്യാ...
ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് മൂന്നാം ഘട്ടം പ്രഖ്യാപിച്ചത്. മൂന്നാംഘട്ടത്തില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിനേഷന് നല്‍കുന്നത്.
കൂടുതല്‍ വാക്സിന് ഉടന്‍ തന്നെ മാര്‍ക്കറ്റിലെത്തുമെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്കും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഏപ്രില്‍ ഒന്നു മുതല്‍ മൂന്നാംഘട്ട വാക്സിനേഷന് നല്കിത്തുടങ്ങും. ഇതുവരെ ഏകദേശം 80 ലക്ഷത്തോളംപേര്‍ വാക്സിന് സ്വീകരിച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. മാര്‍ച്ച് ഒന്നിനാണ് രാജ്യത്ത് രണ്ടാംഘട്ട വാക്സിനേഷന് തുടങ്ങിയത്.
Keywords: Vaccination, India, April 1, 45 above
COMMENTS