ന്യൂഡല്‍ഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബി.ബി.സി) ഈ വര്‍ഷത്തെ ഇന്ത്യയിലെ മികച്ച കായികതാരത്തിനുള്ള ആജീവനാന്ത പുരസ്കാരത്ത...
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബി.ബി.സി) ഈ വര്‍ഷത്തെ ഇന്ത്യയിലെ മികച്ച കായികതാരത്തിനുള്ള ആജീവനാന്ത പുരസ്കാരത്തിന് മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് അര്‍ഹയായി. ഒളിമ്പിക്സില്‍ നടത്തിയ ശ്രദ്ധേയ പ്രകടനമാണ് അഞ്ജുവിനെ ഈ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
കഴിഞ്ഞ വര്‍ഷം മലയാളി ഒളിമ്പ്യന്‍ പി.ടി ഉഷയാണ് ഈ അവാര്‍ഡിന് അര്‍ഹയായത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യാക്കാരിയാണ് അഞ്ജു.
2003 ല്‍ പാരീസില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ദൂരം ചാടിക്കടന്ന് വെങ്കലം നേടിയാണ് അഞ്ജു ലോക അത്ലറ്റിക്സില് മെഡല്‍ ജേതാവായത്. നിലവില്‍ ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരില്‍ പരിശീലനരംഗത്ത് പ്രവര്‍ത്തിക്കുകയാണ് അഞ്ജു ബോബി ജോര്‍ജ്.
Keywords: Anju Bobby George, World, Sports
COMMENTS