കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ എന്തെങ്കിലും ചട്ടമുണ്ടോയെന്ന് സര്‍ക്കാരിനോട് ആരാഞ്ഞ് ഹൈക്ക...
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ എന്തെങ്കിലും ചട്ടമുണ്ടോയെന്ന് സര്‍ക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. ഈ വിഷയത്തില്‍ പത്തു ദിവസത്തിനകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. താത്ക്കാലിക ജീവനക്കാരെയും പാര്‍ട്ടി അനുഭാവികളെയുമൊക്കെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ കാത്തുനില്ക്കുമ്പോള് സര്‍ക്കാര്‍ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നു എന്നതാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. ഈ സര്‍ക്കാര്‍ നടപടി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ആരോഗ്യ, റവന്യൂ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും യോഗത്തില്‍ തീരുമാനമായി.
ഉദ്യോഗാര്‍ത്ഥികളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി. സ്ഥിരപ്പെടുത്തല്‍ നടപടി സുതാര്യമായിരുന്നെന്നും പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
Keywords: High court, P.S.C rank list issue, Government, Opposition
COMMENTS