ന്യൂഡല്‍ഹി: ചര്‍മ്മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ശരീരത്തില്‍ മോശം രീതിയില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്ന വിവാദ വിധി പുറപ്പെട...
ന്യൂഡല്‍ഹി: ചര്‍മ്മത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ശരീരത്തില്‍ മോശം രീതിയില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്ന വിവാദ വിധി പുറപ്പെടുവിച്ച ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ പിന്‍വവലിച്ച് സുപ്രീംകോടതി കൊളീജിയം. മുംബൈ ഹൈക്കോടതി ജഡ്ജി പുഷ്പ വി ഗനേഡിവാലയുടെ ശുപാര്‍ശയാണ് കൊളീജിയം പിന്‍വലിച്ചത്.
സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയമാണ് ശുപാര്‍ശ പിന്‍വലിച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നു പോക്‌സോ കേസുകളിലെ പ്രതികളെ ജസ്റ്റീസ് പുഷ്പ കുറ്റവിമുക്തരാക്കിയിരുന്നു.
അതില്‍ ജനുവരി 19 ന് പുറപ്പെടുവിച്ച ചര്‍മ്മത്തില്‍ നേരിട്ടല്ലാതെയുള്ള സ്പര്‍ശനം ലൈംഗിക പീഡന പരിധിയില്‍ വരില്ലെന്നുള്ള വിധി വിവാദമായിരുന്നു. ഈ വിധി പിന്നീട് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.
Keywords: Supreme court, Collegium, Recommendation
COMMENTS