ലണ്ടന്‍: യു.കെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഇത...
ലണ്ടന്‍: യു.കെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്.
ഇതിന് തെളിവുണ്ടെന്നും ഇത്തരം വൈറസുകള്‍ അതിവേഗം വ്യാപിക്കുമെന്നും ഉയര്‍ന്ന തോതില്‍ മരണനിരക്കുമായി ബന്ധമുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ മരണസംഖ്യയുടെ കാര്യത്തില്‍ അവ്യക്തത ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വകഭേദം സംഭവിച്ച കൊറോണ വൈറസ് ചില പ്രായക്കാര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ മാരകമാകാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനത്തിന്റെ ആവശ്യമുണ്ടെന്നും ബ്രിട്ടീഷ് ശാസ്ത്രജ്ഞന് പാട്രിക് വാലന്‍സ് വ്യക്തമാക്കി.
Keywords: New corona virus, More deadly, Boris Johnson, UK
COMMENTS