തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന് കുത്തിവയ്പ്പിനുള്ള രണ്ടാംഘട്ട ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ആരോഗ്...
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന് കുത്തിവയ്പ്പിനുള്ള രണ്ടാംഘട്ട ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുക. അതാതു ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്.
രാവിലെ ഒന്‍പതു മണി മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഓരോ കേന്ദ്രത്തിലും ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. വ്യക്തി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതുള്പ്പെടെയുള്ള കോവിഡ് വാക്സിനേഷന് നല്കുന്ന നടപടിക്രമങ്ങള്‍ എല്ലാം പാലിച്ചാണ് ഡ്രൈ റണ്‍.
ജനുവരി രണ്ടിന് നാലു ജില്ലകളില്‍ ആറ് ആരോഗ്യ കേന്ദ്രങ്ങളിലായി ഡ്രൈ റണ്‍ നടത്തിയിരുന്നു.
വാക്സിന് എപ്പോള്‍ എത്തിയാലും കേരളം സജ്ജമാണ്. ഇതുവരെ 3,51,457 പേരാണ് കോവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്ട്രേഷന് പൂര്‍ത്തിയായി.
സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്ട്രേഷന് പുരോഗമിക്കുന്നു.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശാ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക.
വാസ്കിന് കാരിയര്‍ 1800, ലാര്‍ജ് ഐ.എല്‍.ആര്. 20, കോള്‍ഡ് ബോക്സ് വലുത് 50, കോള്‍ഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ എന്നിവ സംസ്ഥാനത്തെത്തി. ഇവ ജില്ലാ അടിസ്ഥാനത്തില്‍ വിതരണം ചെയ്തുവരുന്നു.
Keywords: Kerala, Dry Run, Vaccination, India
COMMENTS