ന്യൂഡല്‍ഹി: രാജ്യം ഇന്ന് 72 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് പരിമിതികളോടെയാണ് ഇത്തവണ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. പരേഡിന്റെ...
ന്യൂഡല്‍ഹി: രാജ്യം ഇന്ന് 72 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് പരിമിതികളോടെയാണ് ഇത്തവണ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇത്തവണ വിശിഷ്ടാതിഥി ഇല്ലാതെയാണ് ആഘോഷങ്ങള്‍.
രാവിലെ 9 ന് പ്രധാനമന്ത്രി യുദ്ധസ്മാരകത്തില്‍ ആദരമര്‍പ്പിക്കും തുടര്‍ന്ന് 9.50 ന് പരേഡ് ആരംഭിക്കും. ഇത്തവണ കേരളമുള്‍പ്പടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ടാബ്ലോയില്‍ പങ്കെടുക്കും.
Keywords: 72 republic day celebration, India, PM
COMMENTS