കോഴിക്കോട് : മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ (78) ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. ഇന്ന് വെളുപ്പിന്...
കോഴിക്കോട് : മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ (78) ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. ഇന്ന് വെളുപ്പിന് മൂന്നരയോടെയായിരുന്നു അന്ത്യം.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്. എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളെ 27 വര്‍ഷം പ്രതിനിധാനം ചെയ്തു.
1991 മുതല്‍ തുടര്‍ച്ചായി മൂന്നു തവണ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നു വിജയിച്ചു. എ.കെ. ആന്റണി മന്ത്രിസഭയില്‍ 1995-96 കാലത്ത് ഭക്ഷ്യ പൊതുഭരണ വകുപ്പ് മന്ത്രിയായിരുന്നു.
Keywords: KK Ramachandran, Kerala, Minister, Congress Party


COMMENTS