തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസില്‍ കഴമ്പില്ലെന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റി റിപ്പോര്...
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസില്‍ കഴമ്പില്ലെന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്.
മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ അവകാശലംഘന നോട്ടീസ് നിലനില്‍ക്കില്ലെന്നുമാണ് കമ്മിറ്റി റിപ്പോര്‍ട്ട്. മൂന്ന് പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം.
ഇതോടെ ചരിത്രത്തിലാദ്യമായി സ്പീക്കര്‍ ഒരു മന്ത്രിക്കെതിരായ നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്.കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് നിയമസഭയുടെ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശന് എം.എല്‍.എയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നത്.
COMMENTS