മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു. മേജര്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയുട...
മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ സിനിമായകുന്നു. മേജര്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകന് ശശി കിരണ്‍ ടിക്കയാണ്.
ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ജി.മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2008 ല്‍ മുംബൈയിലുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൈനികനെ രക്ഷിക്കുന്നതിനിടെ ആക്രമികളുടെ വെടിയേറ്റാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അന്ത്യം സംഭവിച്ചത്.
Keywords: Major Sandeep Unnikrishnan, Biopic, Cinema, Hiindi&Telugu
COMMENTS