പനജി : ലീഗിലെ ഏഴാം മത്സരത്തില്‍ നിന്ന് ഐ.എസ്.എലിലെ ആദ്യ ജയം എത്തിപ്പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഹൈദരാബാ...
പനജി : ലീഗിലെ ഏഴാം മത്സരത്തില്‍ നിന്ന് ഐ.എസ്.എലിലെ ആദ്യ ജയം എത്തിപ്പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്.
മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്.സിയെ പരാജയപ്പെടുത്തുകയായിരുന്നു കേരളം.
ടീം ഘടനയില്‍ വലിയ മാറ്റം വരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. കോസ്റ്റ, കോനെ, ഹൂപ്പര്‍ എന്നിവരെ പുറത്തിരുത്തി. ഡിഫന്‍ഡര്‍മാരായ ഹക്കുവും സന്ദീപും കളത്തിലിറങ്ങി. ഇന്ന് മൂന്ന് വിദേശ താരങ്ങളെ മാത്രമേ കേരളം ഇറക്കിയുള്ളൂ.
സീസണില്‍ ആദ്യ അവസരം കിട്ടിയ മലയാളി താരം അബ്ദുല്‍ ഹക്കുവാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്.
ഫകുണ്ടോ പെരേര 29ാം മിനിട്ടില്‍ എടുത്ത കോര്‍ണറില്‍ നിന്ന് കരുത്തുറ്റ ഹെഡറിലൂടെയായിരുന്നു ഹക്കുവിന്റെ ഗോള്‍.
ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണകാരികളായി. തുടരെ തുടരെ അവസരങ്ങളുണ്ടാക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഇതിനിടെ, രാഹുല്‍ കെ പിയുടെ ഒരു ഷോട്ട് സുബ്രതാ പോള്‍ സമര്‍ത്ഥമായി തട്ടിയകറ്റുകയും ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ ജോര്‍ദന്‍ മറെയുടെ വകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഈ വിജയത്തോടെ ആറു പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നില്ക്കുന്നു. 9 പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളും ഏറ്റവും പിന്നില്‍ 10, 11 സ്ഥാനങ്ങളിലാണ്.
Keywords: Kerala Blasters FC, Footall, Hyderabad, ISL
COMMENTS