ന്യൂഡൽഹി: രാജ്യത്ത് കോnnie വാക്സിൻ വിതരണം ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വാക്സിൻ്റെ വില സംബന്ധിച്ച് സ...
ന്യൂഡൽഹി: രാജ്യത്ത് കോnnie വാക്സിൻ വിതരണം ആഴ്ചകൾക്കുള്ളിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
വാക്സിൻ വിതരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
വാക്സിൻ വിതരണത്തിൽ ആദ്യഘട്ടത്തിൽ പരിഗണന നൽകുന്നത് ആരോഗ്യ പ്രവർ ത്തകർ, മുതിർന്ന വ്യക്തികൾ, ജീവനു ഭീഷണി ഉള്ളവർ എന്നിവർക്കാണ് .
വിതരണത്തിന് കേന്ദ്രസർക്കാർ തന്നെ നേതൃത്വം നൽകും. ഏറ്റവും സുരക്ഷിതമായ വാക്സിൻ ഏറ്റവും മിതമായ വിലയ്ക്ക് ലഭ്യമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ രാജ്യങ്ങളും ഈ കാര്യത്തിൽ ഇന്ത്യയെയാണ് ഉറ്റുനോക്കുന്നത് . ഏറ്റവും സുരക്ഷിതമായ വാക്സിൻ ഏറ്റവും വേഗത്തിൽ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ രാജ്യത്തെ എല്ലാ വ്യക്തികൾക്കും വാക്സിൻ സൗജന്യമായി നൽകുമോ എന്ന് കോൺഗ്രസിൻ്റെ ചോദ്യത്തോട് പ്രധാനമന്ത്രി പ്രതികരിച്ചില്ല.
വാക്സിൻ വിതരണം സംബന്ധിച്ച് വിവിധ കക്ഷികൾക്കുള്ള അഭിപ്രായങ്ങൾ എഴുതി നൽകണമെന്നും അതിൽ പ്രധാനപ്പെട്ടവ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തുടങ്ങിയവരും സംബന്ധിച്ചു.
Keywords: India, Covid, Vaccine, Narendra Modi
COMMENTS