കോയമ്പത്തൂര്‍: സൂഫിയും സുജാതയും സംവിധായകനും തിരക്കഥാകൃത്തുമായ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയ...
കോയമ്പത്തൂര്‍: സൂഫിയും സുജാതയും സംവിധായകനും തിരക്കഥാകൃത്തുമായ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമെന്നാണ് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് കോവിഡ് പടര്‍ന്നതിനെത്തുടര്‍ന്ന് മറ്റെല്ലാ വ്യവസായത്തെയും പോലെ സിനിമാ മേഖലയും സ്തംഭിച്ചിരുന്നു. ആ സമയത്ത് ഓടിടി റിലീസായെത്തിയ ആദ്യ മലയാള സിനിമയായിരുന്നു സൂഫിയും സുജാതയും. ജയസൂര്യ നായകനായ ഈ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതിഥി റാവു ഹൈദരി, സിദ്ധിഖ്, കലാരഞ്ജിനി, ദേവ് മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പുതിയ സിനിമയുടെ തിരക്കഥാ രചനയിലായിരുന്നു ഷാനവാസ്.
Keywords: Naranipuzha Shanavas, Sufium Sujathayum, Cardiac arrest
COMMENTS