വാഷിംഗ്ടണില്‍ നിന്ന് എം രാഖി ഇഞ്ചേിടിഞ്ച് പോരാട്ടം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പെന്‍സില്‍വാനിയ, മിഷിഗണ്‍, വിസ്കോണ്‍സിന്‍, ...
ഫലങ്ങള്‍ മാറിമറിയുന്ന ഈ സംസ്ഥാനങ്ങളായിരിക്കും വിധി അന്തിമമായി നിശ്ചയിക്കുക. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനും നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപും പൊരിഞ്ഞ പോരിലാണ്.
നിലവില്‍ ബൈഡന് 238 ഇലക്ട്രല്‍ വോട്ട് ഉറപ്പാക്കിയപ്പോള്‍ ട്രംപ് 213 വാട്ട് നേടിയിട്ടുണ്ട്.
ഇതിനിടെ, തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് സുപ്രീം കോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റില്‍ അട്ടിമറി നടന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. കോടതിയില്‍ ട്രംപ് പോയാല്‍ നിയമയുദ്ധത്തിനു തങ്ങളും തയ്യാറെന്ന് ബൈഡനും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വിംഗ് സ്റ്റേറ്റുകള്‍ ഇക്കുറി
അരിസോണ- 11 ഇലക്ട്രല്‍ വോട്ട്- ബൈഡന് നേരിയ മുന്‍തൂക്കം
അയോവ- 6 ഇലക്ട്രല്‍ വോട്ട്- ട്രംപിനൊപ്പം
ഒഹായോ- 18 ഇലക്ട്രല്‍ വോട്ട്- ട്രംപിനൊപ്പം
നോര്‍ത്ത് കരോലിന- 15 ഇലക്ട്രല്‍ വോട്ട്- ട്രംപിന് നേരിയ മുന്‍തൂക്കം
ജോര്‍ജിയ- 16 ഇലക്ട്രല്‍ വോട്ട്- ട്രംപിന് നേരിയ മുന്‍തൂക്കം
ഫ്ളോറിഡ-26 ഇലക്ട്രല്‍ വോട്ട്- ട്രംപിനൊപ്പം
നെവദ-6 ഇലക്ട്രല്‍ വോട്ട്- ബൈഡന് നേരിയ മുന്‍തൂക്കം
ടെക്സസ്-38 ഇലക്ട്രല്‍ വോട്ട്- ട്രംപിനൊപ്പം
മിന്നസോട്ട-10 ഇലക്ട്രല്‍ വോട്ട്- ബൈഡനൊപ്പം
വിസ്കോണ്‍സിന്‍-10 ഇലക്ട്രല്‍ വോട്ട്- ബൈഡന് നേരിയ മുന്‍തൂക്കം
മിഷിഗണ്‍-16 ഇലക്ട്രല്‍ വോട്ട്- ബൈഡന് നേരിയ മുന്‍തൂക്കം
പെന്‍സില്‍വാനിയ-20 ഇലക്ട്രല്‍ വോട്ട്- ട്രംപിന് നേരിയ മുന്‍തൂക്കം
ന്യൂ ഹാംപ്ഷയര്‍-4 ഇലക്ട്രല്‍ വോട്ട്- ബൈഡനൊപ്പം
Keywords: US Election, Trump, Joe Biden, White House, Republican, Democrat
COMMENTS