അഭിനന്ദ് ന്യൂഡല്‍ഹി: പാകിസ്ഥാനി പട്ടാളം നടത്തിയ പ്രകോപനമില്ലാത്ത ആക്രമണത്തിന് അവര്‍ പ്രതീക്ഷിക്കാത്തത്ര മാരകമായ തിരിച്ചടി കൊടുത്ത് ഇന്ത്യ...
അഭിനന്ദ്
ന്യൂഡല്‍ഹി: പാകിസ്ഥാനി പട്ടാളം നടത്തിയ പ്രകോപനമില്ലാത്ത ആക്രമണത്തിന് അവര്‍ പ്രതീക്ഷിക്കാത്തത്ര മാരകമായ തിരിച്ചടി കൊടുത്ത് ഇന്ത്യന്‍ സേന. അതിര്‍ത്തി നിയന്ത്രണ രേഖയ്ക്കു സമീപത്തെ പാക് ബങ്കറുകളും എണ്ണ സംഭരണ കേന്ദ്രങ്ങളും ഭീകരരെ കടത്തിവിടുന്ന ലോഞ്ച് പാഡുകളും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. ഒന്‍പത് പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
#WATCH | 7-8 Pakistan Army soldiers killed, 10-12 injured in the retaliatory firing by Indian Army in which a large number of Pakistan Army bunkers, fuel dumps, and launch pads have also been destroyed: Indian Army Sources pic.twitter.com/q3xoQ8F4tD
— ANI (@ANI) November 13, 2020
പാക് സേന നടത്തിയ വെടിവയ്പ്പില്‍ ക്യാപ്ടനും ബിഎസ്എഫ് ഇന്‍സ്പെക്ടറും ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികരും ഒരു സ്ത്രീ ഉള്‍പ്പെടെ നാലു സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടുന്നതിനു മറയായിട്ടായിരുന്നു പ്രകോപനമില്ലാതെ പാകിസ്ഥാന് വെടിവച്ചത്.
#WATCH | Jammu and Kashmir: Pakistan violated ceasefire along the Line of Control in Keran sector of Kupwara, earlier today.
— ANI (@ANI) November 13, 2020
(Video Source: Indian Army) pic.twitter.com/xxT57UkE35
വെള്ളിയാഴ്ച രാവിലെ ബാരമുള്ളഷ ദാവര്‍, കെറന്‍, ഉറി, നൗഗാം സെക്ടറുകളിലെല്ലാം പാക് വെടിവയ്പ്പുണ്ടായി. ശൈത്യകാലം കനക്കുന്നതിനു മുന്‍പ് കഴിയുന്നത്ര ഭീകരരെ കശ്മീരിലേക്കു കടത്തിവിടുന്നതിനു മറയായാണ് വെടിവയ്പ്പ്. ഇന്ത്യന്‍ സേന വെടിവയ്പ്പില്‍ ശ്രദ്ധിക്കുമ്പോള്‍ മറുവശത്തുകൂടി ഭീകരര്‍ ഇന്ത്യയിലേക്കു കടക്കുയാണ് പതിവ്.
ഇക്കുറി പാക് സേന ഇന്ത്യന്‍ പക്ഷത്തെ ജനവാസ മേഖലകളെയും ഉന്നമിട്ടു വെടിയുതിര്‍ത്തു.
മിസൈലുകളും റോക്കറ്റും ആക്രമണത്തിന് ഉപയോഗിച്ചു. പാക് സേനയുടെ റേഡിയോ സന്ദേശങ്ങള്‍ പിടിച്ചെടുത്തതില്‍ നിന്ന് രണ്ട് സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്ഡോള് അടക്കം ഒന്‍പത് പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായാണ് സൂചന. പന്ത്രണ്ടോളം പാക് പട്ടാളക്കാര്‍ക്കു പരിക്കുണ്ട്. പാക് കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്ത്യന്‍ സേന പുറത്തുവിട്ടിട്ടുണ്ട്.#WATCH | Jammu and Kashmir: Pakistan violated ceasefire along the Line of Control in Keran sector of Kupwara, earlier today.
— ANI (@ANI) November 13, 2020
(Video Source: Indian Army) pic.twitter.com/xxT57UkE35
ഒരു വശത്തു ചൈനീസ് പട്ടാളം ഉയര്‍ത്തുന്ന ഭീഷണി മുതലെടുക്കാനാണ് പാക് ശ്രമം. ഇതിന് അതിന്റെ നാലിരട്ടി ശക്തിയോടെ ഇന്ത്യ പ്രഹരിക്കുകയായിരുന്നു.
#WATCH | Pakistan violated ceasefire along Line of Control in the Keran sector, of Jammu and Kashmir, earlier today pic.twitter.com/zQRLrSyxhc
— ANI (@ANI) November 13, 2020
ഈ വര്‍ഷം ഇതുവരെ 4052 തവണയാണ് പാക് പട്ടാളം വെടിനിറുത്തല്‍ ധാരണ ലംഘിച്ചത്. 20 സൈനികരെയും 20 സാധാരണ പൗരന്മാരെയുമാണ് ഇന്ത്യയ്ക്ക് ഈ വെടിവയ്പ്പുകളില്‍ നഷ്ടമായത്. 17 വര്‍ഷത്തിനിടെ ഇത്രയും രൂക്ഷമായ ആക്രമണം പാക് പക്ഷത്തുനിന്ന് ആദ്യമാണ്.
ഇരു സേനകളും 105 എംഎം, 155 എംഎം ആര്‍ട്ടിലറി ഗണ്ണുകളും ടാങ്ക് വേധ മിസൈലുകളും മോര്‍ട്ടാറുകളും ആക്രമണത്തിന് 778 കിലോ മീറ്റര്‍ വരുന്ന നിയന്ത്രണ രേഖയില്‍ ഉപയോഗിക്കുന്നുണ്ട്.
Keywords: The Great Indian Army, Pakistan, Terrorists, India, Kashmir
COMMENTS