തിരുവനന്തപുരം: സി.പി.എം നേതാവും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ബിജു (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്ക...
തിരുവനന്തപുരം: സി.പി.എം നേതാവും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ബിജു (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.
രണ്ടാഴ്ച മുന്‍പ് ബിജുവിനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് മുക്തനായെങ്കിലും പോസ്റ്റ് കോവിഡ് സംബന്ധിച്ച പ്രശ്നങ്ങള്‍ തുടരുകയായിരുന്നു.
തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തിയിരുന്നെങ്കിലും ഇന്നു രാവിലെ 8.15 ലോടെ മരണം സംഭവിക്കുകയായിരുന്നു.
എസ്.എഫ്.ഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
Keywords: CPM, P.Biju, Passes away, Heart attack
COMMENTS