ബംഗളുരു: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ കടുത്ത നടുവദേന അനുഭവപ്പെട്ടതിനെ തുടര്‍ന്നു ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്ര...
ബംഗളുരു: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ കടുത്ത നടുവദേന അനുഭവപ്പെട്ടതിനെ തുടര്‍ന്നു ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സ്കാനിംഗിനു വിധേയനാക്കി. രക്തപരിശോധനയും നടത്തി.
സ്കാനിംഗിന്റെ റിപ്പോര്‍ട്ടു പുറത്തുവിട്ടിട്ടില്ല. ഇതിനിടെ, ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ശാരീരികമായി ഉപദ്രവിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ആരോപിച്ചു. എന്നാല്‍, ചോദ്യം ചെയ്യലിനായി ദീര്‍ഘ നേരം ഇരുന്നതിനാല്‍ നടുവേദന അനുഭവപ്പട്ടതായിരിക്കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചെയ്യാത്ത കാര്യങ്ങള്‍ പറയാന്‍ തന്നെ എന്‍ഫോഴ്സ്മെന്റ് അന്വേഷണ സംഘം നിര്‍ബന്ധിക്കുന്നതായി ബിനീഷ് ആശുപത്രിയില്‍ വച്ചു മാധ്യമങ്ങളോടു പറഞ്ഞു.
മയക്കുമരുന്നു കള്ളക്കടത്തിന് കള്ളപ്പണം നല്കിയ കേസിലാണ് ബിനീഷ് അറസ്റ്റിലായത്. ആശുപത്രിയില്‍ മാധ്യമങ്ങളില്‍ നിന്ന് ബിനീഷിനെ അകറ്റി നിര്‍ത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി.
ആശുപത്രിയില്‍ സഹോദരനെ കാണാനെത്തിയ ബിനോയി കോടിയേരിയേയും ഒപ്പമുണ്ടായിരുന്ന അഭിഭാഷകരെയും തടഞ്ഞു. ഇതും പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സമയത്താണ്
ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന് സംശയിക്കുന്നതായി അഭിഭാഷകര്‍ പറഞ്ഞത്.
ഇതേസമയം, തുടര്‍ച്ചയായി നാലാംദിവസവും നീണ്ട ചോദ്യം ചെയ്യലില്‍ ബിനീഷില്‍ നിന്നു പല സുപ്രധാന വിവരങ്ങളും ലഭിച്ചുവെന്നാണ് അറിയുന്നത്.
ചോദ്യം ചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച ഉദ്യോഗസ്ഥനോട് ബിനീഷ് കയര്‍ക്കുകയും ചെയ്തു.
ബിനീഷിനു മയക്കു മരുന്നു കടത്തുമായുള്ള ബന്ധത്തെക്കുറിച്ചു നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും അന്വേഷിക്കുന്നുണ്ട്. ഇഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞാല്‍ ബിനീഷിനെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള നീക്കത്തിലാണ് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ. ഇതിനായി തെളിവുകള്‍ ശേഖരിച്ചുവരികയാണ്.
Keywords: Bineesh Kodiyeri, Hospital, Bangalore, Scanning, Enforcement Officials, Narcotics
COMMENTS