ബാംബൊലിം: പുതിയ കോച്ചിനു കീഴില്‍ പരിശീലനം നേടി ഏറെ പ്രതീക്ഷയോടെ ഐഎസ്എല്‍ ഏഴാം പതിപ്പിലെ ഉദ്ഘാടന മത്സരത്തിനിറങ്ങിയ കേരളത്തിനു തോല്‍വി. ചാമ്പ...
ബാംബൊലിം: പുതിയ കോച്ചിനു കീഴില്‍ പരിശീലനം നേടി ഏറെ പ്രതീക്ഷയോടെ ഐഎസ്എല്‍ ഏഴാം പതിപ്പിലെ ഉദ്ഘാടന മത്സരത്തിനിറങ്ങിയ കേരളത്തിനു തോല്‍വി.
ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാനോട് ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. സ്ഥിരതയില്ലാതെ കളിച്ച ബ്ലാസ്റ്റേഴ്സിന് വിനയായത് മധ്യനിരയുടെ മോശം പ്രകടനമാണ്.
67-ാം മിനിറ്റിലായിരുന്നു എടികെയുടെ ഏക ഗോള്‍ റോയ് കൃഷ്ണ നേടിയത്. ഒത്തിണക്കത്തോടെ പൊരുതിയാണ് എടികെ ജയം ഉറപ്പിച്ചത്.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് ആക്രമണവും പ്രതിരോധവും ഒരുപോലെ ശക്തിപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
മുന്‍ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലായിരുന്നു എടികെ പ്രതിരോധം ഉയര്‍ത്തിയത്. കിട്ടിയ നല്ല രണ്ട് അവസരങ്ങള്‍ കേരളം തുലയ്ക്കുകയും ചെയ്തു.
മന്‍വീര്‍സിങ് തൊടുത്ത ക്രോസ് കിട്ടിയത് റോയ് കൃഷ്ണയ്ക്കായിരുന്നു. കൃഷ്ണയെ തടയാന്‍ കേരളത്തിന്റെ ഫിജിയന്‍ താരം കോസ്റ്റ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി 26ന് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരമുണ്ട്.
COMMENTS