തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. ഇന്ന് 27 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 4951 പേര് സമ്പര്‍ക്ക രോഗികളാണ്. 571 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
രോഗം ബാധിച്ചവരുടെ പട്ടിക ജില്ല തിരിച്ച്, സമ്പര്‍ക്ക രോഗികളുടെ എണ്ണം ബ്രാക്കറ്റില്‍
കോഴിക്കോട് 851 (801)
മലപ്പുറം 721 (688)
തൃശൂര്‍ 525 (513)
എറണാകുളം 512 (374)
കൊല്ലം 426 (424)
കോട്ടയം 399 (392)
പാലക്കാട് 394 (229)
ആലപ്പുഴ 381 (376)
തിരുവനന്തപുരം 370 (244)
കണ്ണൂര്‍ 277 (247)
ഇടുക്കി 274 (244)
പത്തനംതിട്ട 244 (173)
വയനാട് 147 (134)
കാസര്‍കോട് 122 (112).
ഇന്നു സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്-27
കഴിഞ്ഞ ദിവസം മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഇ.സി. ബാബുകുട്ടിയുടെ (60) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഡോ. ബാബുക്കുട്ടിയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുശോചിച്ചു.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ജമീല ബീവി (68), കൂവളശേരി സ്വദേശി തങ്കപ്പന് നായര്‍ (81), ആലപ്പുഴ എടത്വ സ്വദേശി കൃഷ്ണന് ദാമോദരന്‍ (76), ചേര്‍ത്തല സ്വദേശി പത്ഭനാഭന് (72), ഹരിപ്പാട് സ്വദേശി സുധാകരന് (64), കോട്ടയം ഈരാട്ടുപേട്ട സ്വദേശി നൗഷാദ് (51), മീനച്ചില്‍ സ്വദേശിനി നൂര്ജഹാന് (47), പുത്തന്പുരം സ്വദേശിനി മിനി (48), കോട്ടയം സ്വദേശി കെ.എന്‍. ചെല്ലപ്പന് (70), ശ്രീകണ്ഠമംഗലം സ്വദേശിനി റോസമ്മ (76), എറണാകുളം വാഴക്കുളം സ്വദേശിനി പാറുകുട്ടി (65), പള്ളുരുത്തി സ്വദേശിനി മറിയാമ്മ (68), കോതമംഗലം സ്വദേശി രാമകൃഷ്ണന് (67), കൊമ്പനാട് സ്വദേശി കെ.ആര്. സോമന് (55), തൃശൂര്‍ കുന്നമംഗലം സ്വദേശിനി കൊച്ചന്നം (73), നെന്മാനിക്കര സ്വദേശിനി ഷെനോസ് ലിജു (38), മുല്ലൂര്ക്കര സ്വദേശി മുഹമ്മദ് കുട്ടി (69), ചാവക്കാട് സ്വദേശിനി നഫീസ (70), പൂങ്കുന്നം സ്വദേശിനി ലക്ഷ്മിയമ്മാള്‍ (86), വരവൂര്‍ സ്വദേശിനി ബീവി (62), മലപ്പുറം ഇടരിക്കോട് സ്വദേശി മമ്മു (62), എടപ്പാള്‍ സ്വദേശി അബൂബക്കര്‍ (80), കാടമ്പുഴ സ്വദേശിനി അയിഷ (62), കോഴിക്കോട് കറുവിശേരി സ്വദേശി എം.സി. ബോസ് (81), കുറ്റ്യാടി സ്വദേശിനി പി.സി. സാറ (61), വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞാലി (75).
രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍-34
തിരുവനന്തപുരം 8
കണ്ണൂര്‍ 5
എറണാകുളം 4
തൃശൂര്‍ 4
കോഴിക്കോട് 3
പാലക്കാട് 2
വയനാട് 2
കൊല്ലം 1
പത്തനംതിട്ട 1
കോട്ടയം 1
ഇടുക്കി 1
മലപ്പുറം 1
കാസര്‍കോട് 1.
നെഗറ്റീവായവര്‍-5861
തിരുവനന്തപുരം 638
കൊല്ലം 152
പത്തനംതിട്ട 162
ആലപ്പുഴ 896
കോട്ടയം 215
ഇടുക്കി 148
എറണാകുളം 1001
തൃശൂര്‍ 293
പാലക്കാട് 338
മലപ്പുറം 776
കോഴിക്കോട് 733
വയനാട് 140
കണ്ണൂര്‍ 259
കാസര്‍കോട്110.
പുതിയ ഹോട്ട് സ്പോട്ടുകള്‍- 2
ഇടുക്കി ജില്ല
പെരുവന്താനം (കണ്ടെയ്ന്മെന്റ് സോണ്‍ വാര്‍ഡ് 11)
കോട്ടയം ജില്ല
കൂരോപ്പട (1, 9, 14).
എട്ടു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി.
Keywords: Kerala, Corona, Covid 19, India
COMMENTS