കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍. എന്‍...
കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം ഇ.ഡി ഈ കേസില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ. തന്നെ മന:പൂര്‍വം ഈ കേസില്‍ ഇ.ഡി കുടുക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം ഇ.ഡി ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ശിവശങ്കറിനോട് നിര്‍ദ്ദേശിച്ചിരുന്നു. അതിന് എത്താതെയാണ് ശിവങ്കറിന്റെ പുതിയ നീക്കം. നേരത്തെ 30 മണിക്കൂറോളം ശിവശങ്കറെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
Keywords: M.Sivasakar, Highcourt, Anticipatory bail, E.D
COMMENTS