വാസന്തി മികച്ച ചിത്രം, മികച്ച നവാഗത സംവിധായകന്‍ രതീഷ് പൊതുവാള്‍ തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു....
വാസന്തി മികച്ച ചിത്രം, മികച്ച നവാഗത സംവിധായകന്‍ രതീഷ് പൊതുവാള്‍
തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരി ജല്ലിക്കെട്ടിലൂടെ നേടി.
ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയ മിടുക്കിന് നടി കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.
മനോജ് കാന സംധിധാനം ചെയ്ത കെഞ്ചിറ മികച്ച രണ്ടാമത്തെ ചിത്രമായി.
മറ്റു പുരസ്‌കാരങ്ങള്‍:
നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)
സ്വഭാവ നടി: സ്വാസിക
സ്വഭാവ നടന്‍: ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്സ്)
ബാലതാരങ്ങള്‍: ബാസുദേവ്, കാതറിന്‍
സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം
ചിത്രസംയോജകന്‍: കിരണ്‍ ദാസ് (ഇഷ്‌ക്)
ഗാനരചയിതതാവ്: സുജേഷ് ഹരി (ചിത്രം: സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, ഗാനം: പുലരിപ്പൂ പോലെ ചിരിച്ചും..)
ഗായകന്‍: നജിം അര്‍ഷാദ്.
ഗായിക: മധുശ്രീ നാാരായണന്‍
തിരക്കഥ: റഹ്മാന്‍ ബ്രദേഴ്സ്
ശബ്ദമിശ്രണം: കണ്ണന്‍ ഗണപതി
കുട്ടികളുടെ ചിത്രം: നാനി
ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം (ബിപിന്‍ ചന്ദ്രന്‍)
പ്രത്യേക ജൂറി പുരസ്‌കാരം: സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍-മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം
കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്
മികച്ച ഛായാഗ്രാഹകന്‍: പ്രതാപ് വി നായര്‍
നിര്‍മാതാക്കള്‍ക്കുള്ള പുരസ്‌കാരം: ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍
ഡബിംഗ്: നടന്‍ വിനീത് (ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം)
പ്രത്യേക ജൂറി പരാമര്‍ശം: നിവിന്‍ പോളി (മൂത്തോന്‍), അന്ന ബെന്‍ (ഹെലന്‍).
ജുറി അംഗങ്ങള്‍: സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ്.
അവാര്‍ഡ് പരിഗണനയ്ക്കായി 119 സിനിമകളാണ് എത്തിയത്. ഇവയില്‍ അഞ്ചെണ്ണം കുട്ടികള്‍ക്കുള്ള ചിത്രങ്ങളാണ്. 119ല്‍ 71 എന്‍ട്രികള്‍ നവാഗത സംവിധായകരുടേതായിരുന്നു. ഇത് ചലച്ചിത്രമേഖലക്ക് വലിയ പ്രതീക്ഷ നല്കുന്നുവെന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
COMMENTS