തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മന്...
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.
മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിഐപി മുറിയിലേക്കു മാറ്റി.
മന്ത്രിയുമായി ഇടപഴകിയവരെയും പേഴ്‌സണല്‍ സ്റ്റാഫിനെയും അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. ഇവര്‍ക്കാര്‍ക്കും ഇതുവരെ രോഗലക്ഷണില്ല.
കേരളത്തില്‍ മന്ത്രിക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത് ആദ്യമാണ്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃര്‍ വ്യക്തമാക്കി.
മന്ത്രിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ വകുപ്പ് അധികൃതര്‍ ഈ വഴിക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
COMMENTS