കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ടുള്ള നുണ പരിശോധന സി.ബി.ഐ ഇന്നും നാളെയുമായി നടത്തും. കൊച്ചിയില്‍ വച്ചാണ് നുണ പ...
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ടുള്ള നുണ പരിശോധന സി.ബി.ഐ ഇന്നും നാളെയുമായി നടത്തും. കൊച്ചിയില്‍ വച്ചാണ് നുണ പരിശോധന നടത്തുന്നത്. ഇതിനായി ചെന്നൈ ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ കൊച്ചിയിലെത്തും.
ബാലഭാസ്കറിന്റെ മാനേജര്‍ പ്രകാശന് തമ്പി, ഡ്രൈവര്‍ അര്ജുന് എന്നിവരുടെ നുണ പരിശോധനയാണ് ഇന്നു നടത്തുന്നത്. കലാഭവന്‍ സോബി, വിഷ്ണു സോമസുന്ദരം എന്നിവരുടെ പരിശോധന ശനിയാഴ്ച നടത്തും.
Keywords: Lie detector test, Balabhaskar's death, Today, CBI
COMMENTS