ചെന്നൈ: പഴയകാല നടി കെ.വി ശാന്തി (81) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ കോടമ്പാക്കത്തെ സ്വവസതിയ...
ചെന്നൈ: പഴയകാല നടി കെ.വി ശാന്തി (81) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ കോടമ്പാക്കത്തെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകിട്ട് കോടമ്പാക്കത്ത് നടക്കും.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ ശാന്തി 1953 ല്‍ പുറത്തിറങ്ങിയ പൊന്കതിര് എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. നടന് എസ്.പി പിള്ളയാണ് അവരെ സിനിമാരംഗത്ത് എത്തിച്ചത്. തുടര്‍ന്ന് അറുപതിലധികം സിനിമകളില്‍ വേഷമിട്ടു.
പ്രേംനസീര്‍, സത്യന്, മധു, ഷീല, എസ്.പി പിള്ള എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. മായാവി, ആള്‍ത്താര, കറുത്ത കൈ, ദേവി കന്യാകുമാരി, നെല്ല്, ലേഡി ഡോക്ടര്‍, അക്കല്ദാമ, കാമം ക്രോധം മോഹം തുടങ്ങിയവയാണ് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. മലയാളത്തില്‍ മാത്രമല്ല തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ സിനിമകളിലും അവര്‍ വേഷമിട്ടിട്ടുണ്ട്.
COMMENTS