ജലീലിന്റെ രാജി ആവശ്യം വ്യാപകം, സംഘര്‍ഷം, മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റിനു പിന്നാലെ എന്‍ഐഎയും ചോദ്യം ചെയ്‌തേക്കും

  സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സ്വര്‍ണം കളക്കടത്ത് കേസുമായി ബന്ധപ്പെട്ട്  എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലില്‍ രാജിവയ്ക്...

 


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സ്വര്‍ണം കളക്കടത്ത് കേസുമായി ബന്ധപ്പെട്ട്  എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലില്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും സെക്രട്ടേറിയേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കി പ്രയോഗവും നടത്തി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ  നേതൃത്വത്തില്‍  കെ.ടി ജലീലിന്റെ കോലം കത്തിച്ചു. 

സെക്രട്ടേറിയറ്റിനു മുന്നിലെ ബാരിക്കേഡ് മാറ്റാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇവിടെയും പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്നു പൊലീസ് പ്രതിഷേധക്കാര്‍ക്കു  നേരെ ലാത്തിവീശി. 

ലാത്തിചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്കുമാറ്റി.

ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടും യുവമോര്‍ച്ച പ്രതിഷേധിക്കുന്നു. കോഴിക്കോട് കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. 

മാര്‍ച്ചിനുനേരെ തിരുവനന്തപുരത്ത് പൊലീസ് നടത്തിയത്  അക്രമമാണെന്ന് ആരോപിച്ചു ബി.ജെ.പി നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കും. എല്ലാ ജില്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും  ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും  ജലീല്‍ രാജിവക്കും വരെ പ്രതിഷേധം തുടരുമെന്നും  കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഇതേസമയം, ജലീലിന് സി.പി.എം കേന്ദ്ര നേതൃത്വം പിന്തുണ പ്രഖ്യാപിച്ചു. അന്വേഷണ ഏജന്‍സി ജലീലില്‍ നിന്ന് ചില വിവരങ്ങള്‍ തേടുക മാത്രമാണ് ചെയ്തത്. ജലീല്‍ രാജിവയ്‌ക്കേണ്ടതില്ല. ഈ വിഷയം പാര്‍ട്ടി പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം അറിയിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു മന്ത്രിയെ ചോദ്യം ചെയ്ത സംഭവം സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്നും ധാര്‍മ്മികതയുണ്ടെങ്കില്‍ ജലീല്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് ഇന്ന് രാവിലെയാണ് ജലീലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.  തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിട്ടില്ലെന്നും  നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെ.ടി ജലീല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. 

എന്നാല്‍, ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവി ചോദ്യം ചെയ്‌തെന്ന വിവരം പുറത്തുവിട്ടതോടെ ജലീല്‍ പ്രതിരോധത്തിലാവുകയായിരുന്നു. കെ.ടി ജലീലില്‍ നിന്ന് എന്‍.ഐ.എയും മൊഴിയെടുക്കുമെന്നാണ് സൂചന.

കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ രാവിലെ ഒമ്പത് മണി മുതലായിരുന്നു ചോദ്യം ചെയ്യല്‍. നയതന്ത്ര ബാഗേജ്  വിവാദത്തില്‍ മന്ത്രിയോട് വിവരങ്ങള്‍ തേടി. പ്രോട്ടോകോള്‍ ലംഘനം സംബന്ധിച്ചും മൊഴിയെടുത്തു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുളള ബന്ധത്തെപ്പറ്റിയും ചോദ്യങ്ങളുണ്ടായി.

മൊഴികള്‍ പരിശോധിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ ഇനിയും വിളിച്ചു വരുത്തുമെന്നും ഇഡി അധികൃതര്‍ പറഞ്ഞു.

സ്വകാര്യ വാഹനത്തിലാണ് മന്ത്രി കൊച്ചിയിലെ ഇഡി ഓഫിസിലെത്തിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാതിന് പിന്നാലെ ഉച്ചയോടെ മന്ത്രി മലപ്പുറത്തേക്കു പോയി.

Keywords: KT Jaleel, Enforcement Directorate, Kerala, CPM, LDF

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: ജലീലിന്റെ രാജി ആവശ്യം വ്യാപകം, സംഘര്‍ഷം, മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റിനു പിന്നാലെ എന്‍ഐഎയും ചോദ്യം ചെയ്‌തേക്കും
ജലീലിന്റെ രാജി ആവശ്യം വ്യാപകം, സംഘര്‍ഷം, മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റിനു പിന്നാലെ എന്‍ഐഎയും ചോദ്യം ചെയ്‌തേക്കും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQC59yL4a0r7Fmvj3GcmV5Tt01x1OsJyn0jmdoESi_9KgZZs7QLyumequr-c9B9ut-YVJpkoNKxtm8oIeIu2ul06kSTI2DqTsgxb-DK6u7_RabUEK2co7-hklS-fTmyQF0q9zwe1VbPPNo/w640-h416/kt+jaleel+riot.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQC59yL4a0r7Fmvj3GcmV5Tt01x1OsJyn0jmdoESi_9KgZZs7QLyumequr-c9B9ut-YVJpkoNKxtm8oIeIu2ul06kSTI2DqTsgxb-DK6u7_RabUEK2co7-hklS-fTmyQF0q9zwe1VbPPNo/s72-w640-c-h416/kt+jaleel+riot.png
www.vyganews.com
https://www.vyganews.com/2020/09/ed-quizzed-minister-kt-jaleel.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/09/ed-quizzed-minister-kt-jaleel.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy